27 April 2024 Saturday

ചാലിശ്ശേരി മെയിന്‍ റോഡ് സെന്ററില്‍ ഹൈമാസ്റ്റ് വിളക്ക് നിര്‍മാണം തുടങ്ങി

ckmnews

ചങ്ങരംകളം: ചാലിശ്ശേരി മെയിൻ റോഡ് സെൻ്ററിൽ കൂടുതൽ വെളിച്ചം നൽകുന്നതിനായി എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഹൈമാസ്റ്റ് വിളക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ചൊവാഴ്ച രാത്രിയോടെ ആരംഭിച്ചു.രാത്രി ജെ.സി.ബി ഉപയോഗിച്ച് ഒന്നര മീറ്റർ സമദൂര ചുറ്റളവിൽ ഏകദേശം രണ്ട് മീറ്റർ ( 1.80)  ആഴത്തിൽ കുഴിയെടുത്തു.ബുധനാഴ്ച രാത്രി കോൺക്രീറ്റ്  പണികൾ തുടങ്ങി.12.5 മീറ്റർ ഉയരത്തിൽ 150 വാട്സിൻ്റെ ആറ് ബൾബുകളാണ് ഹൈമാസ്റ്റിൽ പ്രകാശിക്കുക.പാലക്കാട് ആസ്ഥാനമായ  കമ്പനിയാണ് നിർമ്മാണ പ്രവൃത്തനം നടത്തുന്നത്.പെരുമ്പിലാവ് - നിലമ്പൂർ പാതയിലെ പ്രധാന ജങ്ഷനായ ചാലിശ്ശേരിയിലെ  വിളക്ക് ഈ മാസവസാനം പ്രകാശിക്കും.