08 May 2024 Wednesday

ചാലിശേരി ടൗൺ യൂത്ത് കോൺഗ്രസ് അനുമോദന സദസ് സംഘടിപ്പിച്ചു

ckmnews

ചാലിശേരി ടൗൺ യൂത്ത് കോൺഗ്രസ് അനുമോദന സദസ് സംഘടിപ്പിച്ചു


ചാലിശ്ശേരി പതിമൂന്നാം വാര്‍ഡ് ടൗൺ  യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി. പ്ലസ് ടു വിജയികളെ അനുമോദിച്ചു.സയൺ ഓഡിറ്റോറിയത്തിൽ  നടന്ന ആദരച്ചടങ്ങ്  കെ.പി.സി .സി നിർവ്വാഹക സമിതി അംഗം സി വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പി.വി.ഉമ്മര്‍ മൗലവി അധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. സന്ധ്യ മുഖ്യാതിഥിയായി

 ആദ്യകാല കോൺഗ്രസ് മണ്ഡലം നേതാക്കളായ  അപ്പു ചീരൻ , വർഗ്ഗീസ് തോപ്പിൽ , മൂസകുട്ടി  മോഹൻ മഞ്ചേരി , മികച്ച കർഷകനായ ശാമു ചീരൻ , ക്ഷീര കർഷകൻ ബാബു തെക്കേപ്പുറം , ആദ്യകാല അദ്ധ്യാപിക 

ഇറ്റേനം  ,  ആദ്യകാല ഫുട്ബോൾ താരങ്ങളായ വാറുണ്ണി ,  കെ.വി. ബോസ് , എം എസ് സി സെക്കോളജി പരീക്ഷയിൽ അഞ്ചാംറാങ്ക് നേടിയ മിന്നുസിബി , ആരോഗ്യ പ്രവൃർത്തക ഷീജ ,  എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെയും

ചടങ്ങിൽ 

മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുനില്‍കുമാര്‍, പഞ്ചായത്ത് വികസന സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ പുളിയഞ്ഞാലില്‍,ക്ഷേമകാര്യ സ്റ്റാൻഡിoഗ് കമ്മിറ്റി ചെയർ പേഴ്സൺ നിഷ അജിത്കുമാർ ,കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സി.വി.മണികണ്ഠൻ ,മണ്ഡലം ഭാരവാഹികളായ റോബർട്ട് തമ്പി , പി.സി തോംസൺ ,സി.എം ജോജു ,  യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജീഷ് കളത്തിൽ എന്നിവർ  ഉപഹാരങ്ങൾ നൽകി ആദരിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി  ജിജു ജെക്കബ് സ്വാഗതവും റെന്നി പീറ്റർ നന്ദിയും പറഞ്ഞു.