19 April 2024 Friday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ പിണ്ടി പെരുന്നാൾ ആഘോഷിച്ചു

ckmnews


ചങ്ങരംകുളം: ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ദനഹ പെരുന്നാൾ ആഘോഷിച്ചു.വ്യാഴാഴ്ച രാവിലെ യാക്കോബായ സുറിയാനി ചാപ്പലിൽ ദനഹ പെരുന്നാളിൻ്റെ  പ്രദക്ഷിണം , വെള്ളം വാഴ് വ് , വിശുദ്ധ കുർബ്ബാന എന്നിവ ഉണ്ടായി  വികാരി ഫാ.ജെക്കബ് കക്കാട്ട് കാർമ്മികത്വം വഹിച്ചു.


ബുധൻ ,വ്യാഴം ദിവസങ്ങളിൽ  വൈകീട്ട് സന്ധ്യാപ്രാർത്ഥനക്ക് ശേഷം  യെൽദോ മോർ ബസ്സേലിയോസ് ചാപ്പലിലും  ,സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി ചാപ്പലിലും ഒരുക്കിയ പതിനെട്ട് അടി ഉയരം മുള്ള വലിയ വാഴപിണ്ടിയിൽ 'വികാരി ഫാ.ജെക്കബ് കക്കാട്ട്


ട്രസ്റ്റി സി.യു ശലമോൻ , സെക്രട്ടറി പി.സി.താരുകുട്ടി എന്നിവർ നേതൃത്വം നൽകി.