24 April 2024 Wednesday

വനിത ദിനം:ചാലിശ്ശേരി ജനമൈത്രി പോലീസ് വനിതകളെ ആദരിച്ചു

ckmnews

വനിത ദിനം:ചാലിശ്ശേരി ജനമൈത്രി പോലീസ്  വനിതകളെ ആദരിച്ചു


ചാലിശേരി :അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്

 ചാലിശ്ശേരി ജനമൈത്രി പോലീസ് വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ച രണ്ട് വനിതകളെ ആദരിച്ചു.പഞ്ചായത്തിൽ നാട്ടു നെല്ലിനങ്ങളിലും,ചക്കക്കൂട്ടം കൂട്ടായ്മയിലൂടെ  ചക്ക കർഷകർക്ക് പിൻതുണ നൽകുന്ന  സുജാത,ഹരിത കർമ്മസേനയിലെ മുതിർന്ന അംഗം കവുക്കോട്  കൊട്ടാരത്തിൽ ശാരദ എന്നിവരെയാണ് ജനമൈത്രി പോലീസ് ആദരിച്ചത്.ഇരുവരെയും ഐ എസ്.എച്ച്. ഒ .കെ സതീഷ്കുമാർ അഭിനന്ദിച്ചു.ചാലിശ്ശേരി പോലീസ് സബ്ബ് ഇൻസ്പെക്ടർ പി.പി.സന്തോഷ്,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ  കെ.എ.ഡേവി എന്നിവർ  പൊന്നാടയും മെമ്മറ്റോയും നൽകി.ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ,കെ.ഡി.അഭിലാഷ്,എസ്.സി.പി.ഒ.വി.ചന്ദ്രൻ,സി.പി.ഒ.കെ.കമൽ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി  എന്നിവർ പങ്കെടുത്തു.