25 April 2024 Thursday

കല്ലടത്തൂർ താലപ്പൊലി ഇന്ന് നടക്കും

ckmnews




ചങ്ങരംകുളം   കല്ലടത്തൂർ താലപ്പൊലി വെള്ളിയാഴ്ച ആഘോഷിക്കും.

ഉച്ചയ്ക്ക് മൂന്നിന് കാവുംപുറത്ത് നടുവത്ത് മനയ്ക്കൽനിന്ന്‌ മൂന്ന് ആനകളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ദേവസ്വംവക എഴുന്നള്ളിപ്പ് നടക്കും. തുടർന്ന്, കൊടലിൽ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം ക്ഷേത്രാങ്കണത്തിൽ നടക്കും. 

5.30-ന് മേളവും ഏഴിന് കല്ലടത്തൂർ ദേശം വെടിക്കെട്ട് കമ്മിറ്റിയുടെ ആകാശാലങ്കാരവും നടക്കും. കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, ഇടയ്ക്ക പ്രദക്ഷിണം എന്നിവയും ഉണ്ടായിരിക്കും.