16 April 2024 Tuesday

ഫണ്ട് വിവേചനം ആരോപിച്ച് എൽ.ഡി.എഫ് മെമ്പർമാർ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു

ckmnews

ഫണ്ട് വിവേചനം ആരോപിച്ച് എൽ.ഡി.എഫ് മെമ്പർമാർ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു


ചാലിശേരി:പഞ്ചായത്തിലെഫണ്ട് വിനിയോഗിക്കുന്നതിൽ വിവേചനം ആരോപിച്ച് യുഡിഎഫ് പ്രസിഡന്റ് എ.വി. സന്ധ്യയെ  പ്രതിപക്ഷ മെമ്പർമാർ ഉപരോധിച്ചു.തിങ്കളാഴ്ച രാവിലെയാണ്  എൽ ഡി എഫ് മെമ്പർമാരുടെ വാർഡുകളിൽ ഫണ്ട് വിനിയോഗിക്കുന്നതിൽ പക്ഷപാതം കാണിക്കുന്നതായി ആരോപിച്ചാണ് പ്രസിഡന്റിനെ ഉപരോധിച്ചത്.പുതിയ നടപ്പു വർഷം 28 റോഡുകൾക്ക് 4 ലക്ഷം രൂപ വീതം അനുവദിച്ചത്.പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിലേക്ക്   ഏഴ് റോഡുകൾ മാത്രമാണ് ഭരണപക്ഷം  അനുവദിച്ചതെന്നാരോപിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.മെമ്പർമാരായ പി.വി.രജീഷ് , വി.എസ് ശിവാസ്, സരിത , ജിജോ മോൾ, ആനി വിനു , ഷഹന മുജീബ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.ഉച്ചക്കുശേഷം ഇരുമുന്നണികളുടേയും നേതൃത്യത്തിൽ ചർച്ച നടത്തി.ഇനിയുള്ള   പഞ്ചായത്തിൽ വരുന്ന വിഹിതത്തിൽ  55 ശതമാനം ഭരണപക്ഷതിനും , 45 ശതമാനം പ്രതിപക്ഷത്തിനും നൽകാൻ ധാരണയായി.പ്രതിക്ഷേധ വിവരം അറിഞ്ഞ് നിരവധി എൽ ഡി എഫ് പ്രവർത്തകർ പഞ്ചായത്തിലേക്ക് എത്തി. ചാലിശേരി പോലീസും സ്ഥലത്തെത്തി.