08 May 2024 Wednesday

പട്ടാമ്പി, തൃത്താല പരിധികളിലെ വിവിധ വില്ലേജോഫീസർമാർക്ക് സ്ഥലംമാറ്റം.

ckmnews



തൃത്താല : പട്ടാമ്പി, തൃത്താല പരിധികളിലെ വിവിധ വില്ലേജോഫീസർമാർക്ക് സ്ഥലംമാറ്റം. തിരുമിറ്റക്കോട്-2 വില്ലേജോഫീസറായിരുന്ന സി.വി. പ്രീത ഇന്നുമുതൽ ചാലിശ്ശേരി വില്ലേജോഫീസറായി ചുമതലയേൽക്കും. കുലുക്കല്ലൂർ വില്ലേജോഫീസറായിരുന്ന എ. അലിക്ക് കൊപ്പത്തേക്കാണ് സ്ഥലംമാറ്റം. ആനക്കര വില്ലേജോഫീസറായ എം.ആർ.രാജേഷ്‌കുമാറിന് കപ്പൂരിലേക്കും ഓങ്ങല്ലൂർ-2 വില്ലേജോഫീസർ യു. റഹ്‌മത്തിന് തിരുമിറ്റക്കോട്-2 ലേക്കുമാണ് മാറ്റം. എല്ലാവരോടും ബുധനാഴ്ചതന്നെ ചുമതലയേൽക്കാൻ പാലക്കാട് ഡെപ്യൂട്ടി കളക്ടറുടെ നടപടിക്രമപ്രകാരം പട്ടാമ്പി തഹസിൽദാർ ടി.പി. കിഷോർ ഇറക്കിയ ഉത്തരവിൽ പറയുന്നു. സ്ഥാനക്കയറ്റം ലഭിച്ച എം.കെ. കബീർ (പരുതൂർ),പി.ബി. ഗോവിന്ദരാജ് (ആനക്കര), കെ. നദീറ (തൃത്താല), ഒ. പ്രകാശൻ (ഓങ്ങല്ലൂർ), ബിന്ദുമോൾ സക്കറിയ (വിളയൂർ) എന്നിവർ പുതിയ വില്ലേജോഫീസർമാരായി ബുധനാഴ്ച 

ചുമതലയേൽക്കും. ഭരണസൗകര്യാർഥമാണ് വില്ലേജോഫീസർമാരുടെ മാറ്റമെന്ന് ഉത്തരവിൽ പറയുന്നു.