27 April 2024 Saturday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി പുതിയ ഓഫീസ് കൂദാശ ചെയ്തു.

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി യെൽദോ മോർ ബസ്സേലിയോസ് ചാപ്പലിന് സമീപം പുതിയ ഓഫീസ് കൂദാശ ചെയ്തു.ഞായറാഴ്ച രാവിലെ  ഫാ.ജെക്കബ് കക്കാട്ടിൽ  കുർബ്ബാന അർപ്പിച്ചു. തുടർന്ന്  പുതിയ ഓഫീസ് കൂദാശ നടത്തി.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വിശ്വാസികളും , മദ്ബഹാ  ശൂശ്രുഷകരും , കമ്മറ്റിയംഗങ്ങളും , ഭക്തസംഘടന ഭാരവാഹികളും  ചടങ്ങിൽ പങ്കെടുത്തു.ഫാ.ജെക്കബ് കക്കാട്ട് , ട്രസ്റ്റി ജിജോ ജെക്കബ് , സെക്രട്ടറി കെ.സി.വർഗ്ഗീസ്  എന്നിവർ നേതൃത്യം  നൽകി.