26 April 2024 Friday

തൃത്താല ബ്ലോക്ക് പഞ്ചായത്ത് 3000 ആൻ്റിജെൻ ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തു.

ckmnews

തൃത്താല ബ്ലോക്ക് പഞ്ചായത്ത് 3000 ആൻ്റിജെൻ ടെസ്റ്റ്  കിറ്റുകൾ വിതരണം ചെയ്തു.


ചങ്ങരംകുളം:തൃത്താല ബ്ലോക്ക് പഞ്ചായത്ത് നൽകിയ ആൻ്റിജൻ ടെസ്റ്റ് കിറ്റുകളുടെ  വിതരണോദ്ഘാടനം നിയുക്ത സ്പീക്കർ എം.ബി രാജേഷ് നിർവ്വഹിച്ചു.രോഗനിർണ്ണയത്തിനായി ആൻ്റിജെൻ കിറ്റുകളുടെ ദൗർലഭ്യം അറിഞ്ഞാണ് 

 ബ്ലോക്ക് പഞ്ചായത്ത്

അടിയന്തിരമായി ഇടപെട്ട് അഞ്ച് ലക്ഷം രൂപ ചിലവഴിച്ച്  മുവായിരം ആൻ്റിജൻടെസ്റ്റ് കിറ്റുകൾ എത്തിച്ചത്. കിറ്റുകൾ ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകൾക്ക് നൽകി.ശനിയാഴ്ച ഉച്ചക്ക് ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻ്റ് അഡ്വ  വി പി റജീന അധ്യക്ഷനായി.തിരുമിറ്റക്കോട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കമ്മുക്കുട്ടി ആദ്യ ടെസ്റ്റ് കിറ്റുകൾ ഏറ്റുവാങ്ങി.ഡോ.അനുപമ , വൈസ് പ്രഡിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാർ  , പി വി പ്രിയ , ജനപ്രതിധികളും ,  ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.