08 May 2024 Wednesday

സെന്റോഫ് ആഘോഷത്തിനായി ചാലിശ്ശേരി സ്കൂൾ വിദ്യാർത്ഥികൾ വാടകക്ക് എടുത്ത ആഡംബര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് ' കേസെടുത്ത് പോലീസ്

ckmnews



ചാലിശ്ശേരി:സെന്റോഫ് ആഘോഷത്തിനായി സ്കൂൾ വിദ്യാർത്ഥികൾ വാടക്ക് എടുത്ത ആഡംബര വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞ സംഭവത്തിൽ ചാലിശ്ശേരി പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് വിദ്യാർഥികൾ വാടക്ക് എടുത്ത് ഓടിച്ച വാഹനം അപകടം വരുത്തിയത്.വാഹനം നിയന്ത്രണം വിട്ട്  മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞെങ്കിലും വാഹനത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ തലനാരിഴക്ക് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.


ചാലിശ്ശേരി സ്കൂളിലെ ഒരു സംഘം വിദ്യാർഥികളാണ്  സെൻ്റോഫ് ആഘോഷിക്കുന്നതിനായി ആഢംബര വാഹനമായ ടൊയോട്ട ഫോർച്ച്യൂണർ വാടകക്കെടുത്തത്.വാഹനം ചാലിശ്ശേരി ക്ഷേത്രത്തിനടുത്ത് വച്ച് നിയന്ത്രണം വിട്ട് മതിലിടിച്ച് തകർത്ത ശേഷം മറിയുകയായിരുന്നു.അഞ്ചോളം വിദ്യാർത്ഥികൾ ആണ് അപകട സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്.അപകടത്തിൽ വാഹനം പൂർണ്ണമായി തകർന്നിരുന്നു.സ്കൂളുകളിൽ വിദ്യാർത്ഥികളുംടെ ഇത്തരം ആഘോഷങ്ങൾ അതിര് വിടുന്നത് നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്