25 April 2024 Thursday

തൃത്താല വെള്ളിയാങ്കല്ല് പാലത്തിൽ നിന്നും യുവതിയുടെ പുഴയിൽ ചാടി ആത്മഹത്യ ശ്രമം. വല്ലപ്പുഴ സ്വദേശിനി ഗർഭധാരിയായ യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ckmnews


ആത്മഹത്യ ശ്രമം  മനസ്സിലായതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും നാട്ടുകാരുടെയും തൃത്താല പോലീസിന്റെയും  ഇടപെടൽ യുവതിയെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു.

ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ്  സംഭവമുണ്ടായത്. വീട്ടിൽ ഭർത്താവിനോട് വഴക്കിട്ടാണ്  വെള്ളിയാങ്കല്ലിൽ എത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവസ്ഥലത്ത്  മാനസികനില തെറ്റിയ അവസ്ഥയിലായിരുന്നു യുവതിയുണ്ടായിരുന്നത്.തുടർന്ന് നാട്ടുകാരും തൃത്താല പോലീസും യുവതിയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമായ കൗൺസിലിങ്ങും  തുടങ്ങിയ മാനസിക ആരോഗ്യ വികാസത്തിന് ആവശ്യമായ നൽകാൻ  നടപടികൾ സ്വീകരിച്ചിട്ടുണ്ട്