08 May 2024 Wednesday

സപ്ലൈകോയിൽ അവശ്യ സാധനങ്ങൾക്ക് തീവില മുസ്‌ലിം യൂത്ത് ലീഗ് ചാലിശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

ckmnews

സപ്ലൈകോയിൽ അവശ്യ സാധനങ്ങൾക്ക് തീവില


മുസ്‌ലിം യൂത്ത് ലീഗ് ചാലിശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു 


ചാലിശ്ശേരി:സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അവശ്യ വസ്തുക്കളുടെ വില വർധിപ്പിച്ചതിനെതിരെ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം  ചാലിശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സഘടിപ്പിച്ചു.ചാലിശ്ശേരി സപ്ലൈകോ  ഔട്ട്‌ലെറ്റിന് മുന്നിൽ നടന്ന ധർണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.ഐ യൂസഫ് സാഹിബ് ഉദ്ഘാടനം ചെയ്തു.13 ഇനം സാധനങ്ങൾക്ക് പൊതുവിപണയിൽ നിന്ന് എഴുപത് ശതമാനം വിലക്കുറവിൽ ലഭ്യമായിരുന്നത് 35 ശതമാനം ഇടത് സർക്കാർ കുറച്ചതെന്നും ,സംസ്ഥാനത്തെ പല സപ്ലൈകോ ഓഫീസുകളിലും അവശ്യ വസ്തുക്കൾ കിട്ടാതെ ജനം വലയുകയാണെന്നും അവശ്യവസ്തുക്കൾക്ക് വില കൂട്ടില്ലെന്ന് നിരന്തരം പറഞ്ഞ് പിണറായി സർക്കാർ ജനങ്ങളോട് വലിയ വെല്ലുവിളിയാണ് ജനങ്ങളോട് നടത്തുന്നതെന്ന്  പി.ഐ യൂസഫ് പറഞ്ഞു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് സി.പി ഹൈദർഅലി അധ്യക്ഷനായി.മുസ്ലിംലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫൈസൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി  കബീർ മാസ്റ്റർ,സലീം ചാലിശ്ശേരി, ടി.ടി  മുഹമ്മദ്,താഹിർ ചാലിശ്ശേരി,ശരീഫ് ചാലാച്ചിയിൽ,അബൂബക്കർ,ഹുസൈൻ അറക്കൽ,ജാഫർ,സൈഫൂ  തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷറഫ് അച്ചാരത് സ്വാഗതവും അനസ് പാളിക്കാട്ടിൽ നന്ദിയും പറഞ്ഞു