01 May 2024 Wednesday

ചാലിശ്ശേരി ജി എച്ച് എസ് എസ് എൻ എസ് എസ് വളണ്ടിയേഴസ് പക്ഷികൾക്ക് കരുതലിൻ്റെ ദാഹജലം ഒരുക്കി.

ckmnews

ചാലിശ്ശേരി ജി എച്ച് എസ് എസ് എൻ എസ് എസ് വളണ്ടിയേഴസ് പക്ഷികൾക്ക്

കരുതലിൻ്റെ ദാഹജലം  ഒരുക്കി. 


ചങ്ങരംകുളം: ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ  ക്യാമ്പസിനകത്തെ തണൽമരങ്ങളിൽ കൂടുകൂട്ടിയ പക്ഷികൾക്ക്   ദാഹമകറ്റാൻ കരുതലിൻ്റെ കുടിവെള്ളം ഒരുക്കി  വിദ്യാർത്ഥികൾ മാതൃകയായി.സ്കൂളിലെ എൻ എസ് എസ് വളണ്ടിയേഴസിൻ്റ നേതൃത്വത്തിലാണ്      വെള്ളം നിറച്ച മൺചട്ടികൾ മരത്തിൽ സ്ഥാപിച്ചത്.വേനൽ ശക്തമായതോടെ  പക്ഷികൾക്ക് വെള്ളം കിട്ടാൻ സാധൃത കുറയുമെന്ന്   അറിഞ്ഞാണ്  വോളൻ്റിയേഴ്സ് ഇത്തരത്തിൽ ഒരു പ്രവർത്തനം സംഘടിപ്പിച്ചത്.നിരവധി പക്ഷികളാണ് ഹയർ സെക്കണ്ടറി സ്കൂൾ ക്യാമ്പസിലെ മരച്ചില്ലകളിൽ കൂടുകൂട്ടി താമസിക്കുന്നത്.പതിനഞ്ചോളം മരങ്ങളിലാണ്  വെള്ള ഒഴിച്ച് മൺചട്ടികൾ സ്ഥാപിച്ചത്. എൻ എസ് എസ് വിദ്യാർത്ഥികൾ അവരുടെ  വീടുകളിലും പക്ഷികൾക്ക് ദാഹജലം ഒരുക്കുന്നുണ്ട്.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജീവ് കുമാർ അദ്ധ്യാപകരായ  ശ്രീലേഖ , ജിഷ എന്നിവർ നേതൃത്വം നൽകി.