20 April 2024 Saturday

ചാലിശ്ശേരി ചർച്ച് ഫ്രൺസ് കൂട്ടായ്മ പിണ്ടി പെരുന്നാൾ ദീപം തെളിയിച്ചു

ckmnews



ചങ്ങരംകുളം: ചാലിശ്ശേരി അങ്ങാടിയിൽ വിവിധ ക്രൈസതവ സഭ വിഭാഗങ്ങളിലെ കുട്ടികൾ ചേർന്ന് ചർച്ച് ഫ്രൺസ് കൂട്ടായ്മ ചാലിശ്ശേരി അങ്ങാടിയിൽ പിണ്ടി പെരുന്നാളിന്റെ ഭാഗമായി ദീപം തെളിയിച്ചു.ദനഹ പെരുന്നാളിൻ്റ ഭാഗമായി ബുധനാഴ്ച രാത്രി പിണ്ടിയിൽ തിരിതെളിയിച്ചു.വ്യാഴാഴ്ച വൈകീട്ടും തിരി തെളിയിക്കും.കൂട്ടായ്മയിലെ അംഗങ്ങൾ രണ്ടു ദിവസം പണി എടുത്താണ് റോഡിന് ഇരുവശവും അമ്പതോളം ചെറിയ വാഴ പിണ്ടികളും ഇരുപത് അടി ഉയരം ഉള്ള വലിയ പിണ്ടിയും ഒരുക്കി തിരി കത്തിച്ചത്.കൊച്ചു മക്കളുടെ കൂട്ടായ്മ ഒരുക്കിയ പിണ്ടിയിൽ തിരി കത്തിച്ചത് കാണുവാൻ നിരവധി പേരാണ് ചാലിശ്ശേരി അങ്ങാടിയിൽ  എത്തിയത്.കൂട്ടായ്മ ഭാരവാഹികളായ ക്രിസ്റ്റോ റ്റെറ്റസ്, അനിക് ബിനോയ് , എബിൻ ശലമോൻ,ബ്രെയ്റ്റിലി ബാബു , യെൽദോ എ.ജി ,ജോൺ ക്ളിറ്റ്എന്നിവർ നേതൃത്വം നൽകി.