23 April 2024 Tuesday

തൃത്താല ബ്ലോക്ക് വിമുക്തഭടമാരുടെ സംഘടന നവോമി ഇട്ട്യേച്ചനെ ആദരിച്ചു

ckmnews

തൃത്താല ബ്ലോക്ക് 

വിമുക്തഭടമാരുടെ സംഘടന നവോമി ഇട്ട്യേച്ചനെ ആദരിച്ചു


ചങ്ങരംകുളം: രാജ്യത്തിന്റെ  എഴുപത്തിയഞ്ചാം സാതന്ത്ര്യ ദിനത്തിൽ മൂന്ന് പതിറ്റാണ്ടോളം സൈനീകനായിരുന്ന ചാലിശേരി ഗ്രാമത്തിന്   രാഷ്ട്രപതിയിൽ നിന്ന്  ആദ്യത്തെ  അംഗീകാരം എത്തിച്ച് നൽകിയ സൈനീകൻ പി.വി. ഇട്ടേച്ചന്റെ സഹധർമ്മിണി    നവോമി ഇട്ട്യേച്ചനെ   കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ്  തൃത്താല ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.എൺപതാം വയസ്സിൽ  ഭർത്താവിന്റെ ഓർമ്മക്ക് മുമ്പിൽ  സഹധർമ്മിണി നവോമിയെ  

എക്സ് സർവ്വീസ് അസോസിയേഷൻ പ്രസിഡന്റ് ഹോണററി ക്യാപ്റ്റൻ സുബ്മണ്യൻ കടവരാത്ത് , മഹിളവിങ് പ്രസിഡന്റ് സാവിത്രി ടീച്ചർ എന്നിവർ ചേർന്ന് പൊന്നാട അണയിച്ച് ആദരിച്ചു.തൃത്താല ബ്ലോക്കിലെ ഏഴ് പഞ്ചായത്തിൽ നിന്നുള്ള വിമുക്ത ഭടമാരുടെ അസോസിയേഷനിലെ നിരവധി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.സെക്രട്ടറി രാമദാസ് ആനക്കര , ട്രഷറർ രമേശ് മേനോൻ കൂറ്റനാട്  എന്നിവർ സംസാരിച്ചു.