20 April 2024 Saturday

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു

ckmnews

L

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറിയിൽ കുടിവെള്ള വിതരണം ആരംഭിച്ചു.


പഞ്ചായത്ത് രണ്ടാം വാർഡ് കരിമ്പ അങ്കണവാടി പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ കുടിവെള്ള വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.


വൈസ് പ്രസിഡന്റ് സാഹിറ ഖാദർ,വാർഡ്‌ മെമ്പർ വിജേഷ് കുട്ടൻ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, പ്ലാൻ ക്ലാർക്ക് വീണ സുമേഷ്,വിസ്മയ,അങ്കണവാടി ജീവനക്കാരായ വി.കെ.ലത,എ.പി.ലീല തുടങ്ങിയവർ പങ്കെടുത്തു.


പഞ്ചായത്തിലെ 15 വാർഡുകളിലെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ശാശ്വത പരിഹാരമായി, പുതിയ കുടിവെള്ള പദ്ധതികൾ കഴിഞ്ഞ വർഷവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കിലും, പരിപൂർണ്ണമാകാത്തതിനാൽ ഈ വർഷവും പ്രാദേശിക കുടിവെള്ള പദ്ധതികൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ പറഞ്ഞു.


ജൽജീവൻ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 15 വാർഡുകളിലും രണ്ടാം ഘട്ടം പൂർത്തിയായിട്ടുണ്ടെന്നും,രണ്ടാഴ്ചയായി തുടങ്ങിയ മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടുകൂടി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് സമ്പൂർണ്ണ പരിഹാരം ആകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.