20 April 2024 Saturday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ മോർ ഗ്രീഗ്രോറിയോസ് പരുമല കൊച്ചു തിരുമേനിയുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ

പരിശുദ്ധനായ മോർ ഗ്രീഗ്രോറിയോസ് പരുമല കൊച്ചു തിരുമേനിയുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി


ചങ്ങരംകുളം: ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് പരുമല കൊച്ചു തിരുമേനിയുടെ ഓർമ്മ പെരുന്നാളിന് ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്കു ശേഷം വികാരി ഫാ.റെജി കൂഴിക്കാട്ടിൻ കൊടിയേറി .


നവംബർ 5 , 6 ശനി .ഞായർ ദിവസങ്ങളിലാണ് പെരുന്നാളാഘോഷം . ശനിയാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥന , ഞായറാഴ്ച വിശുദ്ധ കുർബ്ബാന, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും. ആഘോഷങ്ങൾക്ക് വികാരി ഫാ.റെജികൂഴിക്കാട്ടിൽ , ട്രസ്റ്റി സി. യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകും