26 April 2024 Friday

പട്ടാമ്പിയില്‍ ധനലക്ഷ്മി ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ കവര്‍ച്ചാശ്രമം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ckmnews

പട്ടാമ്പിയില്‍ ധനലക്ഷ്മി ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ കവര്‍ച്ചാശ്രമം


 പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി


പട്ടാമ്പി:പട്ടാമ്പിയില്‍ ധനലക്ഷ്മി ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ കവര്‍ച്ചാശ്രമം നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.പുലര്‍ച്ചെ രണ്ടിനും രണ്ടരക്കും ഇടയിലാണ് മോഷ്ടാവ് കവര്‍ച്ചാശ്രമം നടത്തിയത്. രാവിലെ ബാങ്ക് ജീവനക്കാരെത്തിയപ്പോഴാണ് കവര്‍ച്ചാശ്രമം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. എ.ടി.എമ്മില്‍ നടത്തിയ പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സി.സി.ടി.വിയില്‍ പതിഞ്ഞ യുവാവിന്റെ ദൃശ്യം വെച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പട്ടാമ്പി പോലീസ് അറിയിച്ചു.