19 April 2024 Friday

ചരിത്ര വിജയം നേടിയ ചാലിശ്ശേരി സ്കൂളിനെ ഗ്രാമപഞ്ചായത്ത് അഭിനന്ദിച്ചു

ckmnews

ചരിത്ര വിജയം നേടിയ ചാലിശ്ശേരി സ്കൂളിനെ ഗ്രാമപഞ്ചായത്ത് അഭിനന്ദിച്ചു


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷ എഴുത്തിയ എല്ലാ വിദ്യാർത്ഥികളും  വിജയിച്ച് 100 ശതമാനം കൈവരിച്ച് ചരിത്ര വിജയം നേടിയത് ഗ്രാമത്തിനഭിമാനമായി.പരീക്ഷ എഴുതിയ ആകെ 335 വിദ്യാർത്ഥികളിൽ 30 പേർ എല്ലാ വിഷയത്തിലും  ഫുൾ എ പ്ലസ് നേടി ഗ്രാമത്തിന്ന് അഭിമാനമായി.പതിനഞ്ച് പേർ  9 എ പ്ലസും , പതിനെട്ട് പേർ 8 എപ്ലസും  കരസ്ഥമാക്കി.വിജയിച്ച എല്ലാ വിദ്യാർത്ഥികളേയും  അതിന് വേണ്ടി പ്രയത്നിച്ച പ്രധാന അദ്ധ്യാപിക ടി.എസ് ദേവിക  മറ്റു അദ്ധ്യാപകരേയും പിടിഎ  ഭാരവാഹികളേയും ഗ്രാമത്തിനു വേണ്ടി പ്രസിഡൻ്റ് അക്ബർ ഫൈസൽ സ്കൂളിലെത്തി അഭിനന്ദിച്ചു.