19 April 2024 Friday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന പെരുന്നാൾ ആഘോഷിച്ചു.

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ 

ഓശാന പെരുന്നാൾ

ആഘോഷിച്ചു.


ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുക്രിസ്തു ജെറുസലേം ദേവാലയത്തിലേക്ക് നടത്തിയ രാജകീയ പ്രവേശനത്തിൻ്റെ സ്മരണ പുതുക്കി  ഓശാന പെരുന്നാൾ ആഘോഷിച്ചു.ഞായറാഴ്ച രാവിലെ യെൽദോ മോർ ബസ്സേലിയോസ് ചാപ്പലിൽ   പ്രഭാത പ്രാർത്ഥനക്ക് ശേഷം ഓശാന ശൂശ്രുഷകൾ തുടങ്ങി.കുരുത്തോല പ്രദക്ഷിണത്തിന് ശേഷം  

 ഏവൻഗേലിയോൻ വായന നടത്തി. അത്യുന്നതങ്ങളിൽ മഹത്വം ദാവീദ് പുത്രന് ഓശാന എന്ന് വിശ്വാസികൾ ഏറ്റുചൊല്ലി.യേശുവിനെ എതിരേറ്റത്തിനെ അനുസ്മരിച്ച് മദ്ബഹ ശൂശ്രൂഷകർ പൂക്കൾ വിതറി.വൈദീകൻ കുരുത്തോലകൾ വഹിച്ച്  സ്ളീബാ ആഘോഷം നടത്തി 


വാഴ്ത്തിയ കുരുത്തോലകൾ ഫാ.ജെക്കബ് കക്കാട്ട് വിശ്വാസികൾക്ക് നൽകി.തുടർന്ന് കുർബ്ബാനയും  ഓശാന സന്ദേശവും ഉണ്ടായി. 


ശൂശ്രുഷകൾക്ക് ഫാ.ജെക്കബ് കക്കാട്ട് കാർമ്മികത്വം വഹിച്ചു. വ്യാഴാഴ്ച പെസഹ കുർബ്ബാന , ദു:ഖവെള്ളി  ശൂശ്രുഷകൾ എന്നിവ  നടക്കും.