28 March 2024 Thursday

ചാലിശ്ശേരി ടൗൺ എൽ.ഡി എഫ് ബൂത്ത് കമ്മറ്റി ഉദ്ഘാടനം ചെയ്തു.

ckmnews

ചാലിശ്ശേരി ടൗൺ

എൽ.ഡി എഫ് ബൂത്ത് കമ്മറ്റി  ഉദ്ഘാടനം ചെയ്തു.


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്  പതിമൂന്നാം വാർഡ്    താഴത്തങ്ങാടിയിൽ എൽഡിഎഫ്ന്റെ ബൂത്ത് കമ്മിറ്റി ഓഫീസ്  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ്  കെ.ഇ.ജോബ് കോവിഡ് മാനദണ്ഡപ്രകാരം ഞായറാഴ്ച രാവിലെ  ഉദ്ഘാടനം ചെയ്തു.


സി.പി.എം ലോക്കൽ സെക്രട്ടറി ടി.എം.കുഞ്ഞുകുട്ടൻ അദ്ധ്യക്ഷനായി.

എസ്.എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡൻ്റ് കെ.എ.പ്രയാൺ , ബ്രാഞ്ച് സെക്രട്ടറി പി.വി.മോഹനൻ , സ്ഥാനാർത്ഥി ആനി വിനു ,  പി.കെ.കിഷോർ , സണ്ണി.കെ.ജി.എന്നി വർ സംസാരിച്ചു. നിരവധി പ്രവർത്തകർ പങ്കെടുത്തു.