29 March 2024 Friday

ചാലിശേരി ഡി വൈ എഫ് ഐ ടൗൺ മേഖല യൂത്ത് മാർച്ച് നടത്തി

ckmnews

ചാലിശേരി 

ഡി വൈ എഫ് ഐ ടൗൺ മേഖല യൂത്ത് മാർച്ച് നടത്തി


ചങ്ങരംകുളം: ചാലിശ്ശേരി ഡിവൈഎഫ്ഐ ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ചാലിശേരി അങ്ങാടിയിൽ നിന്ന് 

കൂനംമൂച്ചിയിലേക്ക് യൂത്ത് മാർച്ച് നടത്തി.ഹൈസ്കൂൾ ബസ് സ്റ്റോപ്പ് പരിസരത്ത് നിന്ന് ആരംഭിച്ച   യൂത്ത് മാർച്ച് തൃത്താല ഏരിയ കമ്മിറ്റിയംഗം ടി.എം. കുഞ്ഞുകുട്ടൻ ഉദ്ഘാടനം ചെയ്തു. 

ജാഥാ ക്യാപ്റ്റൻ ടി.കെ. സുധീഷ് കുമാറെ  വിവിധ കമ്മറ്റികൾക്കു വേണ്ടി  പ്രവർത്തകർ  ഹാരാർപ്പണം നടത്തി.എസ്ഡിപിഐ , ആർ എസ് എസ് വർഗീയതക്കെതിരെ അരുത് കൊല്ലരുത്  മനുഷ്യനാവുക എന്ന മുദ്രവാക്യം ഉയർത്തി നടത്തിയ മാർച്ചിൽ നിരവധി ഡി വൈ എഫ് ഐ പ്രവർത്തകർ പങ്കെടുത്തു.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ സ്വീകരണത്തിനു ശേഷം മാർച്ച് വൈകീട്ട്  കൂനംമൂച്ചിയിൽ സമാപിച്ചു.സമാപന പൊതുയോഗത്തിൽ ഡിവൈഎഫ്ഐയുടെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജംഷീർ ഉദ്ഘാടനം ചെയ്തു.സിപിഐ എം ലോക്കൽ സെക്രട്ടറി പി വി രജീഷ്  കുമാർ സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.എം കുഞ്ഞുകുട്ടൻ , വിജയമ്മ ടീച്ചർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ  റഷീദ്  , ആനി വിനു , ബ്രാഞ്ച് സെക്രട്ടറി രമേശ് എന്നിവർ പങ്കെടുത്തു.യൂത്ത് മാർച്ചിന് ജാഥാ ക്യാപ്റ്റൻ ടി.കെ.സുധീഷ് കുമാർ , വൈസ് ക്യാപ്റ്റൻ ഫ്ളമിങ് ആൻഡ്രി , ജാഥ മാനേജർ ദ്വിപിൻ എന്നിവർ നേതൃത്വം നൽകി