29 March 2024 Friday

സംസ്ഥാനതലത്തിൽ ജാവലിൻ ത്രോയിൽ മൂന്നാം സ്ഥാനം വട്ടേനാട് ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക്

ckmnews

സംസ്ഥാനതലത്തിൽ  ജാവലിൻ ത്രോയിൽ  മൂന്നാം സ്ഥാനം വട്ടേനാട്  ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് 


തൃത്താല:സംസ്ഥാന തലത്തിൽ നടന്ന ഇൻ്റർ ഡിസ്ട്രിക് അത് ലറ്റിക്സ് ചാമ്പൻഷിപ്പ് മത്സരത്തിൽ 8 ആംതരം വിദ്യാർത്ഥി ആഷിക്കാ സോണി സമ്മാനാർഹയായി. 14-ന് താഴെ പ്രായമുള്ളവരുടെ മത്സര ഇനത്തിലാണ് ആഷിക്കാസോണി സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയത്.പ്രശസ്ത കോച്ച് പി.വി.റിയാസിൻ്റെ പരിശീലനത്തിലാണ് മത്സരത്തിന് തയ്യാറെടുത്തത്. വട്ടേനാട് ഹൈസ്ക്കൂളിലെ എട്ടാം തരം വിദ്യാർത്ഥിയായ ആഷിക്കാ വാവനൂരിലെ പ്രവാസിയായ സോണിയുടേയും  അൽഫിയാസോണിയുടേയും മകളാണ്.