20 April 2024 Saturday

ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരം ഇന്ന് നടക്കും

ckmnews

ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരം ഇന്ന് നടക്കും


ചാലിശ്ശേരി മുലയംപറമ്പ് ഭഗവതിക്ഷേത്രത്തിലെ പൂരം ചൊവ്വാഴ്ച ആഘോഷിക്കും. ഉച്ചയ്ക്ക് ദേവസ്വം കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് പഞ്ചവാദ്യത്തിന്റെയും അഞ്ചാനകളുടെയും അകമ്പടിയോടെ ക്ഷേത്രനടയിലെത്തും.തുടർന്ന്, 32 ദേശങ്ങളിൽനിന്നുള്ള 46-ൽപ്പരം ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പുകൾ കാവുകയറും.22-ലധികംവരുന്ന വിവിധകമ്മിറ്റികളും പ്രാചീനവേഷങ്ങൾ,നാടൻകലാരൂപങ്ങൾ,കരിങ്കാളികൾ, പൂതൻ, തിറ, തെയ്യം, കാവടി,ഇളക്കാളകൾ,നാദസ്വരം തുടങ്ങിയവയും വിവിധ താളമേള വാദ്യങ്ങളും ക്ഷേത്രാങ്കണത്തിലെത്തും.വൈകുന്നേരം 6.30-ന് കൂട്ടിയെഴുന്നള്ളിപ്പ് നടക്കും.രാത്രി തായമ്പക, കലാപരിപാടികൾ,എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. സുരക്ഷ കണക്കിലെടുത്ത് പുതുതായി 16-നിരീക്ഷണ ക്യാമറകൾ ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്.മുലയംപറമ്പ് ക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ ഭാഗമായി പെരുമ്പിലാവ്-പട്ടാമ്പി പാതയിൽ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് ചാലിശ്ശേരി പോലീസ് അറിയിച്ചു.ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമുതൽ രാത്രി 10-വരെയാണ് വാഹനനിയന്ത്രണം.പട്ടാമ്പിയിൽനിന്ന് കുന്നംകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂറ്റനാട് ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്ന് പെരിങ്ങോടുവഴി തിരിഞ്ഞ് ഒറ്റപ്പിലാവുവഴി പോകണം. കുന്നംകുളം, പെരുമ്പിലാവ് ഭാഗത്തുനിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഒറ്റപ്പിലാവിൽനിന്ന് തിരിഞ്ഞ് പെരിങ്ങോടുവഴി കൂറ്റനാടെത്തണം.