29 March 2024 Friday

ചാലിശ്ശേരി ജനമൈത്രി പോലീസ് കോവിഡ് നിർവ്യാപനം തടയാൻ ബോധവൽക്കരണം നടത്തി

ckmnews

ചാലിശ്ശേരി ജനമൈത്രി പോലീസ് കോവിഡ് നിർവ്യാപനം തടയാൻ

ബോധവൽക്കരണം നടത്തി


ചങ്ങരംകുളം:ചാലിശ്ശേരി ജനമൈത്രി പോലീസ് നേതൃത്വത്തിൽ കോവിഡ് നിർവ്യാപനം തടയുവാനും സമൂഹത്തിൻ്റെ സുരക്ഷ ഉറപ്പുവരുത്തുവാനും ബോധവൽക്കരണം നടത്തി.വ്യാഴാഴ്ച ചാലിശ്ശേരി സ്റ്റേഷൻ പരിധിയിൽ വിവിധ പ്രദേശങ്ങളിൽ  ജനമൈത്രി പോലീസ് ഇൻസ്പെക്ടർ  എ പ്രതാപിൻ്റെ നേതൃത്വത്തിൽ

വൃക്തി സുരക്ഷയോടൊപ്പം കൂടുംബത്തിൻ്റെയും സമൂഹത്തിൻ്റേയും സുരക്ഷ ഒരുക്കുന്നത് ഒരോരുത്തരുടേയുടെയും കടമയാണെന്നും ,ആരോഗ്യ പ്രവർത്തകർ  ,പോലീസ് എന്നിവർ തരുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് സത്യപ്രതിജ്ഞയും തുടർന്ന് കോവിഡ് ബോധവൽക്കരണവും നടത്തി.വിവിധ സ്ഥലങ്ങളിൽ  ചുമട്ടു തൊഴിലാളികൾ , ഓട്ടോ- കാർ ഡ്രൈവർമാർ, ജനപ്രതിനിധികൾ , പ്രദേശവാസികൾ ,

എസ്.ഐമാരായ സത്യൻ  , ഗോപാലൻ , ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ, രതീഷ് ,പോലീസ് ഉദ്യോഗസ്ഥരായ  അഷറഫ് , സുരേഷ്  എന്നിവർ പങ്കെടുത്തു