29 March 2024 Friday

ചാലിശേരി പൂരം പടിഞ്ഞാറെമുക്ക് കമ്മറ്റി പൂജ നടത്തി

ckmnews

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോൽസവത്തിനോടു നുബന്ധിച്ച്  പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി ഓഫീസിൽ പൂജ നടത്തി.പൂരത്തിന് കൂത്ത് കൂറയിടുന്ന ദിവസമായ വ്യാഴാഴ്ച രാവിലെ   പൂരത്തിൻ്റെ പ്രധാന പങ്കാളികളായ പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മറ്റിയിൽ വെച്ച് ശബരിമല മുൻ മേൽശാന്തി തെക്കിനേടത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ  ഗണപതി ഹോമം' ദുർഗ പൂജ, സർപപൂജ, രക്ഷസിനുള്ള പൂജകൾ എന്നിവ  നടത്തി. വട്ടംകുളം നെട്ടത്ത് മന നാരായണൻ നമ്പൂതിരി , മേടത്തൂർ വിജയൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായി  പൂജയിൽ ദേശവാസികൾ പങ്കെടുത്തു. ഫെബ്രുവരി 27 ഞായറാഴ്ച  ആചാരപരമായ പൂരത്തിന് കരിയന്നൂർ ബ്രദേഴ്സിന്റെ  നാദസ്വരം  ഗജകേസരി പുതപ്പള്ളി കേശവൻ ദേവിയുടെ  കോലമേറ്റും രാത്രി  ദേശ താലവും  ഉണ്ടാകുമെന്ന്  കമ്മറ്റി ഭാരവാഹികൾ അറിയിച്ചു .