08 May 2024 Wednesday

കൂറ്റനാട് മാലിന്യം വലിച്ചെറിഞ്ഞ ആളെ കണ്ടെത്തി.10000 രൂപ പിഴ അടപ്പിച്ചു

ckmnews

കൂറ്റനാട് : നാഗലശ്ശേരിപഞ്ചായത്തിലെ പതിനേഴാം വാർഡിൽ കൂറ്റനാട് കെഎസ്‌ഇബിസബ്സ്റ്റേഷൻ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ ആളെ വാർഡ് മെമ്പർ പ്രിയയുടെ സഹായത്തോടെ ഹെൽത്ത് ഇൻസ്പെക്ടർ ദിവിന്റെ

പരിശോധനയിൽ കണ്ടെത്തുകയും 10000 രൂപ പിഴ അടപ്പിക്കുകയും ചെയ്തു. എല്ലാ മാസത്തിലും എല്ലാവീടുകൾ,സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ഹരിതകർമ്മ സേനക്ക് കൈമാറുകയും,യൂസർ ഫീ നിർബന്ധമായും കൊടുക്കുകയും വേണം.കൊടുക്കാത്തവർക്കും, മാലിന്യംപൊതു ഇടങ്ങളിൽവലിച്ചെറിയുന്നവർക്കും എതിരെയും കർശന നടപടികൾ ഉണ്ടാവുമെന്ന് നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്, സെക്രടറി അറിയിച്ചു