08 May 2024 Wednesday

ചാലിശേരി ക്രിസ്ത്യൻ ബ്രദേഴ്സ് വോഴ്സ് ഓഫ് യൂത്ത് പെരുന്നാൾ ആഘോഷ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.

ckmnews


ചാലിശേരി: ചാലിശേരി ക്രിസ്ത്യൻ ബ്രദേഴ്സ് വോഴ്സ് ഓഫ് യൂത്ത് പെരുന്നാൾ ആഘോഷ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.

ചാലിശേരി പോലീസ് സബ് ഇൻസ്പെക്ടർ വി.ആർ റനീഷ് സംഗമം ഉദ്ഘാടനം ചെയ്തു. മെമ്പർമാരുടെ അംഗങ്ങളിൽ 

വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികളെയും ,

കുഞ്ഞാമ്മ വർഗ്ഗീസ് , എ.സി. ജോർജ് എന്നിവരെ അനുമോദിച്ചു.94 ൻ്റെ നിറവിലെത്തിയ കുഞ്ഞാമ്മ വർഗ്ഗീസിൻ്റെ ഗാനലാപനം സദസിന് ഏറെ ആഹ്ലാദമായി.കുട്ടികളുടെ വിവിധ കലാപരിപാടികളും ,

സ്നേഹവിരുന്നും ഉണ്ടായി.ചടങ്ങിൽ പ്രസിഡൻ്റ് ജിൽസ് ഷാജി അദ്ധ്യക്ഷനായി.സെക്രട്ടറി ലിയോ അബ്രഹാം ,ജോ: സെക്രട്ടറി ജെസ്ഫിൻ ജോയ് ,പി.ജി ഉണ്ണിമോൻ ,സാബു സ്കറിയാച്ചൻ എന്നിവർ സമ്മാനങ്ങൾ വിതരണം നടത്തി.തംബോർ വാദ്യവും ഫേൻസി വെടിക്കെട്ടും സംഗമത്തിന അഴ കായി.സിബിജോബ് ,സുമേഷ്, ട്രഷറർ അഖിൽ ടി അഭി ,ചാരിറ്റി കൺവീനർമാരായ വിമോദ് സി.വിൽസൺ ,ഷിനോ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.