29 March 2024 Friday

പട്ടാമ്പിയിൽ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

ckmnews



തൃത്താല:പട്ടാമ്പിയിൽ മയക്കുമരുന്നുമായി  രണ്ടുപേർ പിടിയിലായി.പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹാരിഷ് . പി യ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വാടാനകുറിശിയിൽ നിന്നും 14ഗ്രാം മെത്തഫെറ്റാമിനു മായി  പട്ടാമ്പി  കാരക്കാട് വലിയപള്ളി ദേശത്ത് തെക്കേവ്വയ്യാട്ടുകാവിൽ വീട്ടിൽ ഹംസ മകൻ കിങ്ങിണി എന്ന ജബ്ബാർ (30)ഓങ്ങല്ലൂർ  കാരക്കാട് ചേരിക്കല്ല് ദേശത്ത് താഴത്തേതിൽ വീട്ടിൽ അലി മകൻ കബീർ എന്നിവരെ അറസ്റ്റ് ചെയ്തത്.പ്രതികളെ പട്ടാമ്പി ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ  ഹാജരാക്കി.