08 May 2024 Wednesday

ചാലിശേരി ജി.സി.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

ckmnews

ചാലിശേരി ജി.സി.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


ചാലിശ്ശേരി ജിസിസി ആർട്ട്സ് ആന്റ് സ്പോർട് ക്ലബ്ബിന്റെ നേതൃത്വത്തിൽ കളിച്ചോണം,എന്ന പേിൽ ഓണാഘോഷം സംഘടിപ്പിച്ചു.ശനിയാഴ്ച  വൈകീട്ട് ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ആരോഗ്യ - വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു ഓണാഘോഷം ഉദ്ഘാടനം ചെയ്തു.എക്സ്ക്യൂട്ടീവ് അംഗം റോബർട്ട് തമ്പി അദ്ധ്യക്ഷനായി.പരിപാടിയുടെ കോർഡിനേറ്റർ കേരള പോലീസ് ക്യാപ്റ്റൻ അമ്പാടി ശ്രീരാഗ് ,കോച്ചുമാരായ നാസർ പാറമ്മേൽ ,റംഷാദ് ,ഷൈബിൻ ,  സിയാദ് ഉസ്മാൻ ,അബു താഹിർ എന്നിവരുടെ നേതൃത്വത്തിലാണ് കായിക മേഖലയിലെ  ആശയങ്ങൾ , ലക്ഷ്യങ്ങൾ എന്നിവ മുൻ നിർത്തി ഗ്രാമം ഇതുവരെ കാണാത്ത വ്യത്യസ്ഥ മൽസരങ്ങൾ കളിച്ചോണം പരിപാടിയെ വേറിട്ടതാക്കി.ഡ്രം  വോളിബോൾ സർവ്വീസ് , കട്ട് പോസ്റ്റ് ചലഞ്ച് ,വടംവലി , ക്രോസ് ബാർ ചലഞ്ച് തുടങ്ങി നിരവധി മൽസരങ്ങൾ  നടത്തി  മൂന്ന് വിഭാഗങ്ങളിലായി നടന്ന മൽസര   

വിജയികൾക്ക് ക്ലബ്ബ്  പ്രസിഡന്റ് ഷാജഹാൻ നാലകത്ത് , സെക്രട്ടറി നൗഷാദ് മുക്കൂട്ട , ആദ്യകാല താരങ്ങളായ  ബോസ് , ഉമ്മർ , ബാബു സി പോൾ , ഗീരീഷ് ,നാസർ പാറമ്മേൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.