26 April 2024 Friday

സംസ്ഥാന സ്കൂൾ കലോത്സവം കൂടിയാട്ടത്തിൽഎ ഗ്രേഡ് നേടിയ ജ്യോതികയെ അനുമോദിച്ചു

ckmnews

സംസ്ഥാന സ്കൂൾ കലോത്സവം കൂടിയാട്ടത്തിൽഎ ഗ്രേഡ് നേടിയ ജ്യോതികയെ അനുമോദിച്ചു


 ചങ്ങരംകുളം : സംസ്ഥാന സ്കൂൾ കലോത്സവത്തിന് ചാലിശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിനെ പ്രതിനിധീകരിച്ച് കൂടിയാട്ടത്തിൽ പങ്കെടുത്തത് എ ഗ്രേഡ് നേടിയ മംഗലത്ത്  വിജയൻ ജ്യോതി ദമ്പതികളുടെ മകൾ ജ്യോതികയെ അനുമോദിച്ചു.പടിഞ്ഞാറെ പട്ടിശ്ശേരി സിപിഐ എം . യുവജന സംഘടന ഡി വൈ എഫ് ഐ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥിയെ  ഭവനത്തിലെത്തി അനുമോദിച്ചത്.ബ്രാഞ്ച് സെക്രട്ടറി ഹരി , വാർഡ് മെമ്പർ പി ദിജിമോൾ, വിജയലക്ഷമി, രാജേഷ്, ചന്ദ്രബാബു , എം ജിനു എന്നിവർ പങ്കെടുത്തു