20 April 2024 Saturday

പട്ടിശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും,ഭഗവത് സേവയും നടന്നു

ckmnews

പട്ടിശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും,ഭഗവത് സേവയും നടന്നു


ചാലിശ്ശേരി: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി,ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും,ഭഗവത് സേവയും നടന്നു.രാവിലെ 5 മണിക്ക് ബ്രഹ്മശ്രീ പാലക്കാട്ടിരി നാരായണൻ നമ്പൂതിരി, മേൽശാന്തി  ബ്രഹ്മശ്രീ പാഴൂർ കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം ആരംഭിച്ചു.വൈകീട്ട് 5.30 ന് ഭഗവത് സേവയും ചുറ്റുവിളക്കും ഉണ്ടായി.നാനൂറിലധികം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയിരുന്നു.കർക്കിടക മസാചാരണത്തിന്റെ  ഭാഗമായി ക്ഷേത്രത്തിൽ ദിവസവും രാമായണ പാരായണം നടന്നു വരുന്നുണ്ട്.ക്ഷേത്ര കമ്മിറ്റി ഈ മാസത്തിൽ തന്നെ ഭക്തജനങ്ങൾക്കായി തന്നെ ഔഷധകഞ്ഞി വിതരണവും,നാലമ്പല ദർശന സൗകര്യവും ഒരുക്കിയിരുന്നു.