25 April 2024 Thursday

പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ നീന്തൽ പടിക്കാൻ കുളത്തിലിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

ckmnews

പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ നീന്തൽ പടിക്കാൻ കുളത്തിലിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു


എടപ്പാൾ:പടിഞ്ഞാറങ്ങാടിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.പടിഞ്ഞാറങ്ങാടി ഒതളൂര്‍ പുളിഞ്ചോട്ടില്‍ താമസിക്കുന്ന തേവര്‍ പറമ്പില്‍ മധുവിന്‍റെ മകന്‍ ജഗന്‍ (16) കൊമ്മാത്ര വളപ്പില്‍ സുകുമാരന്‍ മകന്‍ സായൂജ് (16) എന്നിവരാണ് മരണപ്പെട്ടത്.പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തിൽ നീന്തൽ പഠിക്കുന്നതിടെ മുങ്ങിത്താഴുകയായിരുന്നു.മൃതദേഹം എടപ്പാൾ ഹോസ്പിറ്റൽ മോർച്ചറിയിൽ തുടർ നടപടികൾ ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.പടിഞ്ഞാറങ്ങാടി ഗോഖലെ സ്കൂളിലെ പ്ലസ്‌വൺ, പ്ലസ്ടു  വിദ്യാർത്ഥികളാണ് മരണപ്പെട്ട രണ്ടു പേരും.