26 April 2024 Friday

ചാലിശേരി ചൈതന്യ വായന വായനശാലയുടെ നേതൃത്വത്തിൽ റിസർച്ച് കോർണർ പദ്ധതിക്ക് ഞായറാഴ്ച തുടക്കമാവും

ckmnews

ചാലിശേരി ചൈതന്യ വായന വായനശാലയുടെ നേതൃത്വത്തിൽ റിസർച്ച് കോർണർ പദ്ധതിക്ക് ഞായറാഴ്ച തുടക്കമാവും


ചാലിശ്ശേരി പെരുമണ്ണൂർ ഇ.പി.എൻ. നമ്പീശൻ സ്മാരക  ചൈതന്യ വായനശാലയുടെ നേതൃത്യത്തിൽ  സംസ്ഥാനത്ത് ആദ്യമായി  റിസർച് കോർണർ പദ്ധതി പ്രവർത്തനത്തിന്ഞായറാഴ്ച തുടക്കമാവും.പദ്ധതിയുടെ ഭാഗമായ റിസർച്ച് സ്കോളേഴ്സിനും പിജി വിദ്യാർത്ഥികൾക്കും ഗവേഷണം സുഗമമായി ചെയ്യുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത് ഗവേഷകരുടെ  റഫറൻസിനായി മുന്നൂറിലധികം തീസീസുകളുടെ കോപ്പികൾ ഇതിനകം വായനശാലയിൽ  ഒരുക്കി കഴിഞ്ഞു. സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിലെ ഗവേഷണ വിഷയ വിദഗ്ദ്ധരും ഗൈഡുമാരുമായ അധ്യാപകരുടെ സേവനവും ലഭിക്കും,കൂടാതെ ഗവേഷക സംഗമവും നടക്കും പഞ്ചായത്ത്  പരിധിയിലെ മുഴുവൻ ഗവേഷണ ബിരുദം നേടിയവരേയും നിലവിൽ ഗവേഷണം നടത്തുന്നവരേയും വായനശാല അംഗങ്ങളായ ഡോ.കെ.ജയരാജ് , ഡോ. നിഖിൽ നീലകണ്ഠൻ എന്നിവരേയും സംഗമത്തിൽ അനുമോദിക്കും.ഞായറാഴ്ച വൈകീട്ട് നാലിന് ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് നടത്തുന്ന പദ്ധതി തദ്ദേശ സ്വയഭരണ എക്സെസ് മന്ത്രി അഡ്വ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും മുൻ വിദ്യഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്  ആദ്യ ക്ലാസെടുക്കും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9495289978 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് വായനശാലാ ഭാരവാഹികൾ അറിയിച്ചു.