29 March 2024 Friday

പള്ളി പിടുത്തതിനെതിരെ നാലാം ഞായറാഴ്ചയും പ്രതിഷേധ മാർച്ച് നടത്തി.

ckmnews

പള്ളി പിടുത്തതിനെതിരെ   നാലാം ഞായറാഴ്ചയും  പ്രതിഷേധ മാർച്ച്  നടത്തി.


ചങ്ങരംകുളം:വ്യാജ പ്രമാണത്തിൻ്റെ പിൻബലത്തിൽ യാക്കോബായ വിശ്വാസികളുടെ പള്ളി മെത്രാൻ കക്ഷി വിഭാഗം   പിടിച്ചെടുക്കുന്നതിനെതിരെയും , ഇടവകക്കാർക്ക്    നീതി നിഷേധിക്കുന്നതിനെതിരെ  സർക്കാർ  നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ടും  ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളി  വിശ്വാസികൾ നാലാം ഞായറാഴ്ചയും     പ്രതിക്ഷേധ മാർച്ച് നടത്തി.ഞായറാഴ്ച  രാവിലെ യെൽദോ ചാപ്പലിലെ  ഫാ. ജെക്കബ് കക്കാട്ടിൽ കുർബ്ബാന അർപ്പിച്ചു.തുടർന്ന് വിശ്വാസികൾ  മാതൃപള്ളിയിലേക്ക് നടത്തിയ  പ്രതിഷേധ മാർച്ച്  നടത്തി സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലിയാസ്  ഉദ്ഘാടനം ചെയതു.വ്യാജ പ്രമാണത്തിൻ്റെ പേരിൽ ഭൂരിപക്ഷം ഉള്ള യാക്കോബായ വിശ്വാസികളെ പുറത്താക്കി  പള്ളികൾ പിടിച്ചെടുക്കുന്നത്  നീതി നിഷേധമാണെന്നും അവകാശങ്ങൾ ലഭിക്കുവരെ സമരം തുടരുമെന്നും , ഇടവക വിശ്വാസികളുടെ അവകാശമായ മൃതദേഹം  സംസ്ക്കാരത്തിന്  തടസ്സം ഉണ്ടാക്കുന്ന നീചമായ പ്രവർത്തനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പള്ളിമാനേജിംഗ് കമ്മറ്റിയംഗങ്ങൾ , വിവിധ ഭക്തസംഘടന ഭാരവാഹികൾ  , കുടുംബ യൂണിറ്റ് അംഗങ്ങൾ  എന്നിവർ പ്രതിഷേധ സഹന സമരത്തിൽ പങ്കെടുത്തു.    ഫാ.ജെക്കബ് കക്കാട്ട് , ട്രസ്റ്റി  ജിജോ ജെക്കബ് , സെക്രട്ടറി കെ.സി.വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.