28 March 2024 Thursday

മഴക്കാലം തുടങ്ങിയതോടെ പാടശേഖരങ്ങളില്‍ താറാവ് കൂട്ടങ്ങള്‍ എത്തി

ckmnews

മഴക്കാലം തുടങ്ങിയതോടെ പാടശേഖരങ്ങളില്‍ താറാവ് കൂട്ടങ്ങള്‍ എത്തി


ചങ്ങരംകുളം :വേനൽ കഴിഞ്ഞ് മഴ  തുടങ്ങിയതോടെ പാടശേഖരങ്ങളിൽ താറാവ് കൂട്ടങ്ങളുടെ ഉല്ലാസം യാത്രക്കാർക്ക് കൗതുകമാക്കുന്നു.ചാലിശ്ശേരി മേഖലയിലെ കല്ലുപുറം ,മുക്കൂട്ട , കണ്ടംകുളം പാടശേഖരങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ  ആയിരത്തി അഞ്ഞൂറോളം താറാവുകൾ എത്തിയത്. മൂന്ന് പതിറ്റാണ്ടോളം  പണിയെടുക്കുന്ന  ജോണിയാണ് താറാവ് ഉടമ.ഏറെ ചെറുപ്രായത്തിൽ താറാവിനോടൊപ്പമുള്ള  തിരുവല്ല സ്വദേശികളായ പൊന്നച്ചൻ , അശോകൻ എന്നിവരാണ് താറാവുകളെ പരിപാലിക്കുന്നത്.താറാവുകളുടെ ഇഷ്ടപ്പെട്ട  ആഹാരമായ പനച്ചോറിന് ക്ഷാമം നേരിടുകയാണ്.പനയുടെ ദൗർലഭ്യവും കൂലി ചിലവ് എന്നിവ കാരണം എല്ലാവരും അരിയാണ് താറാവുകൾക്ക്  ഭക്ഷണമായി നൽകുന്നത്.രാവിലെ വിശാലമായ  പാടശേഖരങ്ങളിൽ  താറാവുകളെത്തിയാൽ ആഹാരത്തിനുള്ള തിരച്ചിലാണ് ഇവർ ഓടുന്നത്. ഇതിനിടെ കൂട്ടം തെറ്റുന്നവരെ കണ്ടെത്തണം. പരിപാലിക്കുന്നവരുടെ  ചൂളമടി ശബ്ദം  താറാവുകൾ തിരിച്ചറിഞ്ഞ് മടങ്ങി വരും.പാടത്തുള്ള ചെറു ജലജീവികളെ താറാവിൻ്റെ കാന്തശക്തിയോടുള്ള കൊക്കുകളിലോടെ ദക്ഷിക്കും. സമൃദ്ധമായ വെള്ളത്തിലും  നീരാടി കഴിഞ്ഞാൽ ഇവരെ ഒഴിഞ്ഞ സ്ഥലങ്ങളിൽ തമ്പടിക്കും.ജനുവരിയിലെ താറാവുകുഞ്ഞുങ്ങളുമായി തൊഴിലാളികൾ വിവിധ സ്ഥലങ്ങളിലെത്തും.നാനൂറ് - അഞ്ഞൂറ് രൂപ കൂലി ലഭിക്കുന്ന പരമ്പരാഗത താറാവ് തൊഴിലാളികളാകുവാൻ

പുതിയ തലമുറകളിലാരും തന്നെ  മുന്നോട്ട്  വരുന്നില്ല.

 കുട്ടനാട്  മേഖലയിലെ താറാവ് കൃഷിയെ  നിശ്ചലമാക്കുമെന്ന് തൊഴിലാളി പൊന്നച്ചൻ പറഞ്ഞു.ജന്മം എടുക്കുന്നത്  കേരളത്തിലാണെങ്കിലും നവംബർ അവസാനത്തോടെ താറാവുകളെല്ലാം  ആന്ധ്ര , മൈസൂർ  ,തമിഴ്നാട് , കർണ്ണാടകം  എന്നീ സംസ്ഥാനങ്ങളിലെ കൃഷിക്കാർക്ക് കൈമാറും.