27 April 2024 Saturday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ വൃക്ഷ തൈകൾ നട്ടു

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ വൃക്ഷ തൈകൾ നട്ടു


ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരസ്ഥിതി ദിനത്തിനോട് നുബന്ധിച്ച് തണലൊരുക്കാം - നല്ലൊരു നാളെക്കായ് പദ്ധതിക്ക് തുടക്കം കുറിച്ചു.യാക്കോബായ സുറിയാനി സഭയുടെ യുവജന പ്രസ്ഥാനമായ ജെ.എസ്.ഒ.വൈ.എ കുന്നംകുളം മേഖലയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.ഞായറാഴ്ച രാവിലെ  ഫാ. ജോണി ചുങ്കത്ത് കുർബ്ബാന അർപ്പിച്ചു. 


തുടർന്ന് വിവിധ തരം ഫലവൃക്ഷ തൈകൾ ഫാ.ജോണി ചുങ്കത്ത് നട്ടു.ജെ.എസ്.ഒ.വൈ.എ കുന്നംകുളം മേഖലാ ട്രഷറർ സെറിൻ സാമുവൽ, ജെ.എസ്.ഒ.വൈ.എ കുന്നംകുളം മേഖലാ വൈസ് പ്രസിഡന്റ് ജുവൽ ക്രിസ്റ്റോ, ജെ.എസ്.ഒ.വൈ.എ കുന്നംകുളം മേഖലാ ജോയിന്റ് സെക്രട്ടറി ജോബിൻ വി ജോണി എന്നിവർ നേതൃത്വം നൽകി.