08 May 2024 Wednesday

കറുകപത്തൂരിൽ താമസിച്ചിരുന്ന 13കാരി കുളത്തിൽ മുങ്ങി മരിച്ചു. മരിച്ചത് ചാത്തനൂർ ഹൈസ്ക്കൂൾ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനി

ckmnews

കറുകപത്തൂരിൽ താമസിച്ചിരുന്ന 13കാരി കുളത്തിൽ മുങ്ങി മരിച്ചു.


മരിച്ചത് ചാത്തനൂർ ഹൈസ്ക്കൂൾ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനി


തിരുമിറ്റക്കാേട്:ചാത്തനൂർ ജി.എച്.എസ്.എസ്. ഹൈസ്ക്കൂൾ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനി നിത്യ (13) കുളത്തിൽ വീണ് മരിച്ചു.തമിഴ്നാട്ടിലെ ഡിണ്ടിക്കൽ ജില്ലയിലെ പുത്താംപെട്ടിയിലാണ് അപകടം നടന്നത്.വർഷങ്ങളായി ജോലി ആവശ്യാർത്ഥം തിരുമിറ്റക്കോട് പഞ്ചായത്തിൽ കറുകപു ത്തൂരിൽ സ്ഥിര താമസമാക്കിയിട്ടുള്ള തമിഴ്നാട് സ്വദേശികളായ വീരമണി, ദേവാനി ദമ്പതികളുടെ മകളാണ്.അവധിക്ക് നാട്ടിലേക്ക് പോയതായിരുന്നു. 10-ാം തരത്തിൽ പഠിക്കുന്ന ശരണ്യയും സരളയും സഹോദരിമാരാണ്.