24 April 2024 Wednesday

ചാലിശ്ശേരി ചൈതന്യ വായനശാല പെപ്പറോമിയ റിഫ്ളക്സ പുസ്തകം പ്രകാശനം ചെയതു.

ckmnews

ചാലിശ്ശേരി ചൈതന്യ വായനശാല പെപ്പറോമിയ റിഫ്ളക്സ പുസ്തകം പ്രകാശനം ചെയതു.


ചങ്ങരംകുളം:ചാലിശ്ശേരി പെരുമണ്ണൂർ ചൈതന്യ വായനശാല ചരിത്രത്തിലെ ആദ്യ കഥാസമാഹാരം  

പെപ്പറോമിയ റിഫ്ളക്സ പുസ്തകം പ്രകാശനം ചെയ്തു.വായനശാല എക്സിക്യൂട്ടിവ് അംഗം   ജയരാജ് ചാലിശ്ശേരി  രചിച്ച മഷിതണ്ടിൻ്റെ ശാസ്ത്രീയ നാമമായ പെപ്പറോമിയ റിഫ്ളക്സ  എന്ന പുസ്തകത്തിൽ അഞ്ച് ചെറുകഥകളും ,ഒരു നോവലൈറ്റുമാണുള്ളത് .പ്രീഡിഗ്രി പഠന കാലത്ത് സഹോദരി സുജ എഴുതിയ കത്തുകളിലെ സാഹിത്യമാണ്

പരതൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ രസതന്ത്ര അദ്ധ്യാപകനായ ജയരാജനിലെ എഴുത്തുക്കാരനെ സൃഷ്ടിച്ചത്.വായനശാലയിൽ നടന്ന  പുസ്തക പ്രകാശന ചടങ്ങ്  സാഹിത്യകാരനായ അഡ്വ .ഉദയശങ്കർ ഉദ്ഘാടനം ചെയ്തു.ഗ്രാമത്തിലെ വായനശാലകൾ ആത്മാവിൻ്റെ തുടിപ്പാണെന്നും ,പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക് എഴുത്ത് പുനർ നിർമ്മിതിയാണെന്നും ,വെള്ളതണ്ടിന് പലചായങ്ങളുടെ നിറം മാണെന്നും ഉദയശങ്കർ പറഞ്ഞു.രമണൻ ഞാങ്ങാട്ടിരി പുസതക പ്രകാശനം നടത്തി ആദ്യ കോപ്പി എൻ പ്രദീപ് ഏറ്റുവാങ്ങി.ചടങ്ങിൽ തൃത്താല ബ്ലോക്ക് വൈസ്.പ്രസിഡൻറ് പി.ആർ കുഞ്ഞുണ്ണി അദ്ധ്യക്ഷനായി.വായനശാല പ്രസിഡൻ്റ് ഡോ.ഇ.എൻ.ഉണ്ണികൃഷ്ണൻ ഗ്രന്ഥകർത്താവിനെ പരിചയപ്പെടുത്തി. 

വയനാട് കൂട്ടായ്മ ജയരാജിനെ ആദരിച്ചു.വായനശാലക്ക് ഉദയശങ്കർ നീർമാതളം ബുക്ക്സ് നൽകിയ  പുസ്തകങ്ങൾ വായനശാല പ്രസിഡൻ്റ്   ഡോ.ഇ എൻ ഉണ്ണികൃഷണൻ സുനിത പി എന്നിവർ ഏറ്റുവാങ്ങി.അനിൽകുമാർ കുറ്റിച്ചിറ ,പി.രാധാകൃഷ്ണൻ രാജേഷ് നന്ദിയംകോട് ,എം.കെ പ്രദീപ് ,പി.കെ.രജനി ,വാർഡ് മെമ്പർ സജിത ഉണ്ണികൃഷ്ണൻ ഡോ.കെ.പി.നീതേഷ്കുമാർ, മോഹനകൃഷ്ണൻ എന്നിവർ സംസാരിച്ചു .പുസ്തകം ചെറിയച്ചൻ പരേതനായ മുരളീധരൻ ചെമ്പ്ര  , സഹോദരി എടപ്പലം ജി എച്ച് എസിലെ അദ്ധ്യാപിക സുജ എന്നിവർക്ക് സമർപ്പിക്കുന്നതായി ജയരാജ് പറഞ്ഞു.വായനശാല സെക്രട്ടറി ഇ.കെ.മണികണ്ഠൻ സ്വാഗതവും ,വൈസ് പ്രസിഡൻ്റ് അനീഷ് നന്ദിയും പറഞ്ഞു.