28 March 2024 Thursday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 80-81 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 80-81 ബാച്ച്

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി  ഹൈസ്കൂൾ 

80-81 കാലഘട്ടത്തിലെ എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി

സംഗമം നടത്തി.80-81 ബാച്ച്  പത്താം ക്ലാസ്സ് വാട്സ് കൂട്ടായ്മ യുടെ നേതൃത്വത്തിലായിരുന്നു പൂർവ്വ വിദ്യാർത്ഥി സംഗമം .വിദ്യാഭവൻ  ഓഡിറ്റോറിയത്തിൽ ഞായറാഴ്ച  ഉച്ചക്ക് ഒന്നിന് പരിപാടികൾ ആരംഭിച്ചു.അകാലത്തിൽ വേർപിരിഞ്ഞു പോയ സൃഹുത്തുക്കൾക്കായി മൗന പ്രാർത്ഥന നടത്തി.തുടർന്ന് പ്രാർത്ഥനഗാനത്തോടെ പരിപാടികൾക്ക്  തുടക്കമായി.നാലു പതിറ്റാണ്ടിനു ശേഷമുള്ള ഒത്ത് ചേരൽ  പഴയ കാല സകൂൾ ഓർമ്മകളിലെ

കുസൃതികളും ,പ0നവും , കളികളും എല്ലാവരും ഓർത്തെടുത്തു.പ്രായത്തെ മറന്ന്  വിദ്യാർത്ഥികളായി മാറി യ കൂട്ടുകാർ വിവിധ കലാപരിപാടികളും  ,സ്വയം പരിചയപ്പെടുത്തലും നടത്തി.പങ്കെടുത്തവർക്ക് 80-81 ലെ സ്കൂൾ ഗ്രൂപ്പ് ഫോട്ടോയും വിതരണം ചെയ്തു.ബാച്ചിൻ്റെ നേതൃത്വത്തിൽ 2022 ജനുവരി 26 ന് മെഗാഈവൻ്റ്  നടത്തുവാൻ തീരുമാനിച്ചു. പതിനൊന്ന് അംഗ ങ്ങളുള്ള സ്വാഗത സംഘം എക്സ്ക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.  പങ്കെടുത്ത എല്ലാവർക്കുമുള്ള ട്രോഫി ആദ്യ  വിതരണം മോഹൻ കുരുവിള നിർവ്വഹിച്ചു.വൈദീകൻ , പ്രവാസികൾ  , ബിസ്സിനസ്സുകാർ ,സർക്കാർ - സ്വകാര്യ മേഖലയിലെ  ജീവനക്കാർ , കൃഷിക്കാർ  , കുടുംബിനികൾ എന്നിവർ പങ്കെടുത്തു.ലോക മാതൃഭാഷ ദിനത്തിനോടു നുബന്ധിച്ച് വിവിധ ഭാഷകളിൽ പാടിയ സംഗീതാലാപനം  സദസ്സിന് വേറിട്ട കാഴ്ചയായി.എല്ലാവരും ഒന്നിച്ച് ഗ്രൂപ്പ് ഫോട്ടോയും എടുത്ത ശേഷം  സ്നേഹവിരുന്നോടെ സംഗമം സമാപിച്ചു.പരിപാടികൾക്ക് കൂട്ടായ്മ ഭാരവാഹികളായ പി.കെ.മോഹൻദാസ് ,പി.കെ. സ്റ്റീഫൻ  , ബാബു പോൾ  , സുന്ദരൻ ടി.പി. , സത്യവതി , സ്വർണ്ണകുമാരി എന്നിവർ നേതൃത്വം നൽകി.