20 April 2024 Saturday

ബാലപീഡനങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടം:ചാലിശ്ശേരി സ്വദേശിയുടെ കേരളയാത്ര തുടങ്ങി

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി സ്വദേശി മുഹമ്മദ് ജംഷാദാണ് ബാലപീഡനങ്ങൾക്കെതിരെ സ്റ്റോപ്പ് ചൈൽഡ് എബ്യൂസ്‌ എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന കേരള യാത്രക്ക് തുടക്കമായി.  ശനിയാഴ്ച  രാവിലെ   കാസർകോഡ് പോലീസ് സ്റ്റേഷനിൽ നിന്നും ആരംഭിച്ച യാത്രയ്ക്ക് കാസർകോഡ് മുൻസിപ്പൽ ഓഫീസിനു മുൻപിൽ വച്ച് തളങ്കര ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 84 - 85 പൂർവ്വ വിദ്യാർത്ഥികൾ ഊഷ്മളമായ സ്വീകരണം നൽകി. കാസർകോഡ് എം.എൽ.എ .എൻ.എ.നെല്ലിക്കുന്ന് മുഖ്യാതിഥിതിയായിരുന്നു. പൂർവ്വ വിദ്യാർത്ഥികളായ സാദിക്ക് പാഷ തളങ്കര, അൻവർ.ടി, ജലീൽ തായലങ്ങാടി, ഉസ്മാൻ സ്റ്റോർ, ഹാരീസ് ബായിക്കര ,മുൻസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് എന്നിവരും മറ്റു പൗരപ്രമുഖരും പങ്കെടുത്തു.  കേരളത്തിലെ പതിനാല് ജില്ലകളിലൂടെയുള്ള  യാത്ര രണ്ടു മാസം പിന്നിട്ടു തിരുവനന്തപുരത്തെത്തി ചേരും.