08 May 2024 Wednesday

തോംസൺ കെ വർഗ്ഗീസിന് സംസ്ഥാന അധ്യാപക പ്രതിഭാ പുരസ്കാരം

ckmnews

തോംസൺ കെ വർഗ്ഗീസിന് സംസ്ഥാന അധ്യാപക പ്രതിഭാ പുരസ്കാരം


ചാലിശേരി :ആനക്കര ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകൻ ചാലിശേരി സ്വദേശി തോംസൺ കെ വർഗ്ഗീസിന്  ജനാധിപത്യ കലാസാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാ പുരസ്ക്കാരം ലഭിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള പ്രഥമ പുരസ്കാരമാണിത്.അധ്യാപനത്തോടൊപ്പം പൊതു വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മകമായ നൂതന ആശയങ്ങൾ മുൻ നിർത്തിയുള്ള മികവാർന്ന പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് പൂരസ്ക്കാരം നൽകുന്നതെന്ന് സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള അറിയിച്ചു.2011 കാലയളവിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ച തോംസൺ ഇതിനകം നിരവധി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത് ഭവനം ഗണിതം കൗതുകം , ഗൂഗിൾ ഫോം ഗാന്ധി പതിപ്പ്, ശിശുദിന മഹാ ഇ പതിപ്പ് , തോംസ് ആപ്പ് , റേഡിയോ പോപ്പിൻസ് , സ്കിൽ ക്ലബ്ബ്സ് , ടാഗ് വിഗ്സ് കാർഡ് തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ പതിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്.മികച്ച വിദ്യാഭ്യാസ ,സാമൂഹ്യ പ്രവർത്തനം നടത്തുന്ന സ്കൂൾ - കോളേജ് അദ്ധ്യാപകർക്ക് സംസ്ഥാന തലത്തിൽ ആദ്യമായാണ്  ജനാധിപത്യ കലാ സാഹിത്യ വേദി പുരസ്കാരം നൽകുന്നത്.2023 സെപ്തംബർ 2ന് കോഴിക്കോട് ശിക്ഷക് സദനിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് പുരസ്ക്കാരം സമ്മാനിക്കും. സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് അധ്യക്ഷനാകുന്ന ചടങ്ങിൽ നിരവധി സാംസ്ക്കാരിക പ്രമുഖർ  പങ്കെടുക്കും