20 April 2021 Tuesday

പടിഞ്ഞാറങ്ങാടിയില്‍ ഭീതി വിതച്ച മലന്തേനീച്ചക്കൂട് നീക്കം ചെയ്തു

ckmnews

പടിഞ്ഞാറങ്ങാടിയില്‍ ഭീതി വിതച്ച മലന്തേനീച്ചക്കൂട് നീക്കം ചെയ്തു


പടിഞ്ഞാറങ്ങാടി:പടിഞ്ഞാറങ്ങാടിയില്‍ ഭീതി വിതച്ച മലന്തേനീച്ചക്കൂട് നീക്കം ചെയ്തു.പടിഞ്ഞാറങ്ങാടിയിൽ താമസിക്കുന്ന ചുങ്കത്ത് കബീർ എന്നയാളുടെ വീട്ടിലെ തെങ്ങിൻ മുകളിലാണ് ഏകദേശം നാല്  മാസത്തോളമായ ഭീമൻ മലന്തേനീച്ച കൂട് കണ്ടെത്തിയത്. വിട്ടിൽ ലൈറ്റിട്ടാൽ വിടിനുള്ളിലേക്ക് ഈച്ചകൾ കൂട്ടമായിവന്നു തുടങ്ങുകയും,വിട്ടുകാരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ പാമ്പുപിടുത്തത്തിലും തേനീച്ച കടന്നൽ എന്നിവയുടെ കൂടുകൾ നീക്കം ചെയ്യുന്നതിലും വിദഗ്ദ്ധനായ കൈപ്പുറം അബ്ബാസിനെ വിവരമറിയിക്കുകയും തിങ്കളാഴ്ച രാവിലെ അബ്ബാസത്തി 20 അടിയിലോളം ഉയരമുള്ള തെങ്ങിൻ മുകളിൽ തളപ്പ് ഉപയോഗിച്ച് കയറി പട്ടയിൽ ഒരു മീറ്ററോളം നീളത്തിൽ കുട് കൂടിയ മലന്തേനീച്ച കൂട് നീക്കം ചെയ്യുകയും ചെയ്തു. പരുന്തോ മറ്റു പക്ഷികളോ ഇളക്കിയാൽ 

അടുത്തടുത്ത് വിടുകളുളളതും ടൗണിനോട് ചേർന്നതും ആയ പ്രദേശമായത് കൊണ്ട് വൻ അപകടം ഉണ്ടാകാൻ സാധ്യതയുള്ള നിലയിലായിരുന്നു കൂട് ഉണ്ടായിരുന്നത്.കൂട്ടമായി വന്ന് പത്തോളം ഈച്ചകളുടെ കുത്ത് ഒരുമിച്ച്  കൊണ്ടാൽ മനുഷ്യ ശരീരത്തിൽ നിന്നും പ്രഷർ കുറയുകയും മരണം വരെ സംഭവിക്കുന്നതുമായ ഒരു ഈച്ച കൂടിയാണ് മലന്തേനീച്ച.

ckmnews