08 May 2024 Wednesday

അനധികൃത മദ്യവിൽപന കപ്പൂർ കാഞ്ഞിരത്താണി സ്വദേശി തൃത്താല എക്സൈസിന്റെ പിടിയിൽ

ckmnews

അനധികൃത മദ്യവിൽപന കപ്പൂർ കാഞ്ഞിരത്താണി  സ്വദേശി തൃത്താല എക്സൈസിന്റെ പിടിയിൽ


കപ്പൂർ:അനധികൃതമായി മദ്യവിൽപന നടത്തിയ കപ്പൂർ കാഞ്ഞിരത്താണി  സ്വദേശിയെ തൃത്താല എക്സൈസ് പിടികൂടി.എറവക്കാട് തൃപ്പന്നൂർ വീട്ടിൽ ശിവദാസൻ( 53)ആണ് പിടിയിലായത്.പാലക്കാട് അസി. എക്സൈസ് കമ്മീഷണർ രാകേഷ്  നൽകിയ വിവരത്തെ തുടർന്ന്  തൃത്താല എക്‌സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ പിഎം ഫസലു റഹ്മാനും പാർട്ടിയും ചേർന്ന്  വട്ടക്കുന്ന് കോളനിക്ക് സമീപം റോഡരികിൽ വച്ചാണ് ഇയാളെ പിടികൂടിയത്‌.സ്കൂട്ടറിൽ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയ കുറ്റം ചുമത്തി കേരള അബ്കാരി നിയമം പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു.വിൽപന നടത്താൻ ഉപയോഗിച്ച സ്കൂട്ടറും 4 ലിറ്റർ മദ്യവും ഉദ്ധ്യോഗസ്ഥർ പിടിച്ചെടുത്തു. പ്രീവന്റീവ് ഓഫീസർ പി.ചെന്താമര ,സിവിൽ എക്സൈസ് ഓഫീസർ വി.പി. മഹേഷ്,പി.ജോബിമോൻ , വിനായകൻ എം , ഡ്രൈവർ അനുരാജ് എസ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു