19 April 2024 Friday

സംസ്ഥാന സ്കൂൾ കലോത്സവം:തബല എച്ച്എസ് വിഭാഗത്തിൽ സിദ്ധാർഥ് കൃഷ്ണക്ക് എ ഗ്രേഡ്

ckmnews

സംസ്ഥാന സ്കൂൾ കലോത്സവം:തബല എച്ച്എസ് വിഭാഗത്തിൽ സിദ്ധാർഥ് കൃഷ്ണക്ക് എ ഗ്രേഡ്


ചാലിശ്ശേരി:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തബല എച്ച്എസ് വിഭാഗത്തിൽ ചാലിശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യിർത്ഥി സിദ്ധാർഥ് കൃഷ്ണക്ക് എ ഗ്രേഡ്.സംസ്ഥാന തലത്തിൽ 17 പേര് പങ്കെടുത്ത മത്സരത്തിൽ തീൻ താൾ, ചക്രദാർ,വിളമ്പിത്, റെല എന്നീ താളങ്ങൾ വായിച്ചാണ് സിദ്ധാർത്ഥ് കൃഷ്ണ പാലക്കാട് ജില്ലക്ക് വിലപ്പെട്ട 10 പോയിന്റ് നേടിക്കൊടുത്തത്.വട്ടെനാട് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും തബല യിൽ മുൻ സംസ്ഥാന ജേതാവ് കൂടിയായ സച്ചിൽ ബെൻ വെട്ടത്തിന്റെ കീഴിലാണ് തബല അഭ്യസിക്കുന്നത്. ഉജ്ജ്വല ബാല്യം പുരസ്കാര  ജേതാവും ബാലസാഹിത്യ ഇന്സ്ടിട്യൂട്ടിന്റെ തളിര് സംസ്ഥാന തല ജേതാവും കൂടിയായ സിദ്ധാർഥ് കൃഷ്ണ ഇത്തവണത്തെ സംസ്ഥാന കലോത്സവത്തിൽ ചാലിശ്ശേരി എച്ച്എസ്എസ് നെ പ്രതിനിധീകരിച്ചു കൂടിയാട്ടത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. പരുതൂർ എച്ച്എസ്എസ് അദ്ധ്യാപകൻ ജയരാജിന്റെയും വട്ടെനാട് വിഎച്ച് എസ്ഇ അധ്യാപിക രേഖ യുടെയും ഏക മകനാണ് സിദ്ധാർഥ് കൃഷ്ണ.