10 June 2023 Saturday

ജനസാഗരം തീർത്ത് ചാലിശ്ശേരി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് സമാപനം

ckmnews


ചാലിശ്ശേരി :സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും ചാലിശ്ശേരി മാർവൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് സമാപനം .


തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഐ എസ് എൽ മത്സരങ്ങളിൽ കമന്ററികൊണ്ട് ശ്രദ്ധേയനായ ഷൈജു ദാമോദരൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, തദ്ദേശ വാർഡ് മെമ്പർമാർ, മത്സരങ്ങൾ സ്പോൺസർ ചെയ്ത വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു .

.

ജാനബാഹുല്യത്താൽ തിങ്ങി നിറഞ്ഞ കാണികൾ ഗാലറിയിൽ ഇരിപ്പിടം ലഭിക്കാതെ മൈതാനിയിലെ നാലുഭാഗത്തും ഇരുന്നും നിന്നുമാണ് മത്സരം വീക്ഷിച്ചത് .ഗാലറിയിലെ സ്ത്രീപങ്കാളിത്തം  സംഘാടകരെ പ്പോലും അത്ഭുതപ്പെടുത്തി .മത്സരത്തിൽ ഫിഫ മഞ്ചേരി ജേതാക്കളായി.ജനസാഗരം തീർത്ത് ചാലിശ്ശേരി മുലയംപറമ്പ്  മൈതാനം മറ്റൊരു ഉത്സവത്തിനാണ് സാക്ഷ്യം വഹിച്ചത്.


ജനത്തിരക്ക് കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ഫുട്ബോൾ മത്സരം വരും നാളുകളിലും ജനമനസ്സുകളിൽ ഇടംപടിക്കും .

കാരുണ്യപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും മുൻനിർത്തി നടത്തിയ ഈ അഖിലേന്ത്യ സെവൻസിന് പൊതുജനങ്ങളിൽ നിന്ന് നിർലോഭമായ സഹകരണമാണ് ലഭിച്ചത് .