08 May 2024 Wednesday

ചാലിശേരി പൂരത്തിന് കൊടിയേറി,മാർച്ച് ഒന്നിന് ഉത്സവം

ckmnews

ചാലിശേരി പൂരത്തിന് കൊടിയേറി,മാർച്ച് ഒന്നിന് ഉത്സവം


സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാൻ വിപുലമായ യോഗം ചേർന്നു


ചാലിശ്ശേരി:പ്രസിദ്ധമായ ചാലിശേരി പൂരാഘോഷത്തിൻ്റെ നടത്തിപ്പിനാവശ്യമായ സുരക്ഷ ക്രമീകരണങ്ങളും,സഹകരണവും ഉറപ്പാക്കുന്നതിനായി കേന്ദ്ര പൂരാഘോഷകമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.മാർച്ച് ഒന്ന് വെള്ളിയാഴ്ചയാണ് മൂന്ന് ജില്ലകളുടെ തട്ടകത്തമ്മയായ പ്രസിദ്ധമായ ശ്രീ മുലയം പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം നടക്കുന്നത്.അമ്പതിമൂന്ന് പ്രാദേശിക ഉൽസവ ആഘോഷ കമ്മിറ്റികളാണ് പൂരത്തിൽ പങ്കാളികളാക്കുന്നത്. 


ഷൊർണ്ണൂർ ഡി വൈ.എസ്.പി പി.സി. ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു.എല്ലാ ആഘോഷ കമ്മിറ്റികളും ആന പരിപാലന ചട്ടങ്ങൾ ഉൾപ്പെടെ യോഗ തീരുമാനങ്ങൾ എല്ലാം കർശനമായി പാലിക്കണമെന്ന് ഡി.വൈ.എസ്.പി.പറഞ്ഞു.കേന്ദ്ര പൂരാഘോഷ കമ്മിറ്റി ട്രഷറർ സുഷി ആലിക്കര അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.സന്ധ്യ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ .കുഞ്ഞുണ്ണി ചാലിശേരി പോലീസ് എസ്.എച്ച്.ഒ കെ. സതീഷ്കുമാർ , പട്ടാമ്പി ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണകുമാർ ,ഹെൽത്ത് ഇൻസ്പെക്ടർ ബാബു , ക്ഷേത്ര ഊരാളൻ വാസുദേവൻ നമ്പൂതിരിപ്പാട് ,രാഷ്ട്രീയ കക്ഷി നേതാക്കളായ ഹുസൈൻ പുളിയഞ്ഞാലിൽ ,കെ.ആർ.വിജയമ്മ ടീച്ചർ , പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശേരി ,ജനകീയ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ജയൻ , മുഖ്യ രക്ഷാധികാരി രാജൻ പുലിക്കോട്ടിൽ,എച്ച്.എം.സി വെടിക്കെട്ട് കമ്മിറ്റി പ്രസിഡൻ്റ് സുനിൽ മാവുങ്കൽ ,ദിബീഷ് വട്ടമാവ് , സബി എന്നിവർ സംസാരിച്ചു.കേന്ദ്ര പൂരാഘോഷ കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത് പടിഞ്ഞാറെമുക്ക് സ്വാഗതവും വൈസ് പ്രസിഡൻ്റ് പ്രശാന്ത് കല്ലുപുറം നന്ദിയും പറഞ്ഞു