19 April 2024 Friday

ചന്ദനവുമായി തൃത്താലയിൽ രണ്ടുപേർ പിടിയിൽ

ckmnews

ചന്ദനവുമായി തൃത്താലയിൽ രണ്ടുപേർ പിടിയിൽ

                          

തൃത്താല റെയിഞ്ച് പാർട്ടി നടത്തിയ റെയ്ഡിൽ പട്ടാമ്പി താലൂക്കിൽ പട്ടിത്തറ വില്ലേജിൽ പടിഞ്ഞാറങ്ങാടി ആലൂർ റോഡിൽ പന്നിത്തടം ദേശത്ത് പന്നിത്തടം ക്വറിയിലേക്ക് തിരിയുന്ന ജംഗ്ഷനിൽ  വച്ചാണ് ബൈക്കിൽ കടത്തി കൊണ്ടു വന്ന 1.700 കിലോഗ്രാം ചന്ദനവുമായി രണ്ട് പേർ പിടിയിലായി.ചന്ദനം കടത്തികൊണ്ട് വന്ന ചെറുകോട് സ്വദേശികളായ സെയ്തലവി, സക്കീർ എന്നിവരെയും ചന്ദനവും,വാഹനവും ഒറ്റപ്പാലം ഫോറസ്റ്റ്  റെയിഞ്ച് ഓഫീസർക്ക് അനന്തര നടപടികൾക്കായി കൈമാറി.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ആർ രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ അഹമ്മദ് സുധീർ , അരുൺ പി, മനോജ് പിഎസ്, WCEO പൊന്നുവാവ ടി,  എന്നിവർ പങ്കെടുത്തു.