20 April 2024 Saturday

ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ റംല വീരാംകുട്ടി പ്രസിഡണ്ട് മൂന്നാമത്തെ പ്രസിഡണ്ട് മാറ്റം ഭരണം തീരാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ

ckmnews

ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ റംല  വീരാംകുട്ടി പ്രസിഡണ്ട് 


മൂന്നാമത്തെ പ്രസിഡണ്ട് മാറ്റം ഭരണം തീരാന്‍ മൂന്നാഴ്ച മാത്രം  ബാക്കി നില്‍ക്കെ


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്തിലെ മൂന്നാമത്തെ പ്രസിഡന്റായി കോൺഗ്രസിലെ റംല വീരൻകുട്ടിയെ തെരെഞ്ഞെടുത്തു.തദ്ദേശസ്ഥാപനങ്ങളിലെ  ഭരണം തീരുവാൻ മൂന്നാഴ്ച ബാക്കി നിൽക്കേയാണ്  റംലവീരാൻകുട്ടിക്ക്  പ്രസിഡൻ്റ് പദവി ലഭിച്ചത്. തിങ്കളാഴ്ച രാവിലെ  പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ  സി.പി.എമ്മിലെ പ്രസിഡൻറ് സ്ഥാനാർത്ഥി  വേണു കുറുപ്പത്തിന്  ഏഴ് വോട്ടും റംലക്ക്  കോൺഗ്രസ്സിലെ ഏഴും മുസ്ലീം ലീഗിലെ ഒരു വോട്ട് ഉൾപ്പെടെ  എട്ടു വോട്ടുകൾ നേടിയാണ്   സ്ഥാനാർത്ഥി വിജയിച്ചത്.20 ദിവസമാണ് പുതിയ പ്രസിഡന്റിന് കാലവാധി ലഭിക്കുക. 

വരാണാധികാരി ആനക്കര' കൃഷി ഓഫീസർ  എം കെ . സുരേന്ദ്രൻ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സാവിത്രിക്കുട്ടി , അസി.സെക്രട്ടറി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.യു.ഡി.എഫിലെ എട്ട് അംഗങ്ങളുടെ പിൻതുണയിൽ ആദ്യ മൂന്നര വർഷം കോൺഗ്രസ്സിലെ ടി.കെ സുനിൽകുമാറായിരുന്നു പ്രസിഡൻ്റ്.

തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് ധാരണ പ്രകാരം അവസാന ഒന്നര വർഷം ലീഗ് സ്ഥാനാർത്ഥിയെ പ്രസിഡൻ്റാകണമെന്ന തീരുമാനം ലംഘിച്ചെന്ന്  ആരോപിച്ച് മുസ്ലീം ലീഗ് യു.ഡി.എഫ് ഭരണസമിതിക്കുള്ള പിൻതുണ പിൻവലിച്ച്  കോൺഗ്രസ്സ് പ്രസിഡൻ്റിനെതിരെ കഴിഞ്ഞ വർഷം അവിശ്വാസം കൊണ്ടുവന്നു.ഇതിനിടയിൽ കോൺഗ്രസ് അംഗം പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു. തുടർന്ന് ഇടതുപക്ഷത്തിൻ്റെ പിന്തുണയോടെ ലീഗ് അംഗം അക്ബർ ഫൈസൽ പ്രസിഡൻ്റായി.തെരഞ്ഞെടുപ്പ് അടുത്തതോടെ പഞ്ചായത്തിലെ  യു.ഡി.എഫിനുള്ളിലെ ഭിന്നതങ്ങൾ തീർത്ത്  ലീഗ് യു.ഡി.എഫിനൊപ്പമായി.  കഴിഞ്ഞ മാസം ലീഗ് ആവശ്യപ്പെട്ടതനുസരിച്ച് അക്ബർ ഫൈസൽ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു. 


ഒരു മാസമായി വൈസ് പ്രസിഡൻ്റ് സി.പി എമ്മിലെ ആനി വിനുവാണ് ആക്ടിങ്ങ് പ്രസിഡൻ്റായി ഭരണ ചുമതല നിർവഹിക്കുന്നത്.

മുന്നണിയിലെയും ,പാർട്ടിയിലേയും കലഹമാണ് പുരുഷ മെമ്പർ ഉണ്ടായിരുന്നിട്ടും വനിത അംഗത്തിന് പദവി ലഭിക്കാൻ ഇടയായത്.


അഞ്ച് വർഷത്തിനിടയിൽ പഞ്ചായത്തിലെ മൂന്നാംമത്തെ പ്രസിഡൻ്റാണ്   മൂന്നാം വാർഡ് അംഗമായ റംലവീരാൻ കുട്ടി .