24 April 2024 Wednesday

വിക്ടേഴ്സ് ചാനലില്‍ അറബിക് ക്ളാസുകള്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അവകാശ പത്രിക സമര്‍പ്പിച്ചു

ckmnews

കെ.എ.ടി.എഫ് അവകാശപത്രിക സമർപ്പിച്ചു.


 കൂറ്റനാട്:വിക്ടേഴ്സ് ചാനലിൽ അറബിക്ക് ക്ലാസുകൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തൃത്താലഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സിദ്ധീഖ് മാഷിന് കെ.എ. ടി. എഫ് സബ്ജില്ലാകമ്മിറ്റി അവകാശപത്രിക സമർപ്പിച്ചു.  സംസ്ഥാന സെക്രട്ടറി നൂറുൽ അമീൻ മാസ്റ്റർ, ഉപജില്ലാ പ്രസിഡൻ്റ് അബ്ദുസമദ് മാസ്റ്റർ, അബ്ദുറഷീദ് മാസ്റ്റർ . എന്നിവർ സംമ്പന്ധിച്ചു. ഓൺലൈൻ അധ്യാപനം തുടങ്ങിയിട്ട് മൂന്നുമാസമായിട്ടും എല്ലാവിഷയങ്ങളുടെയും ക്ലാസുകൾ നൽകുകയും അധികമായി യോഗക്ലാസ് വരെ നൽകിയപ്പോഴും അറബിക്ക് ക്ലാസുകൾ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാവാത്തത് കുട്ടികളോട് കാണിക്കുന്ന നീതിനിഷേധമാണ് വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയും അറബിക്ക് പഠിക്കുന്ന കുട്ടികളോടും പഠിപ്പിക്കുന്ന അധ്യാപകരോടും കാണിക്കുന്ന വിവേചനമാണ് ഇത്തരം സമീപനങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും കേരളഅറബിക്ക് ടീച്ചേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു.